കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ പിന്‍വാങ്ങുന്നു; മെഡിക്കല്‍-ഡെന്റല്‍ ഫീസ് ഏകീകരിക്കില്ല

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്. ഇതുസംബന്ധിച്ച് ഡെന്റല്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണ സര്‍ക്കാര്‍ പിന്‍വലിച്ചു. ഫീസ് ഏകീകരണം ഈ വര്‍ഷമുണ്ടാകില്ലെന്ന് ആരോപഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

അതേസമയം, മുഴുവന്‍ സീറ്റിലും നീറ്റ് മെറിറ്റില്‍ നിന്നു പ്രവേശനം നടത്തുമെന്ന് അറിയിച്ച മന്ത്രി സര്‍ക്കാര്‍ ഭാഗം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അറിയിച്ചു. മാനേജ്‌മെന്റ് സീറ്റിലെ ഫീസ് ചര്‍ച്ചചെയ്തു തീരുമാനിക്കും. സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

trivandrum

എന്നാല്‍, മാനേജ്‌മെന്റ് സീറ്റുകളടക്കം മുഴുവന്‍ സീറ്റും പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നാണ് കേരള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്. മാത്രമല്ല, സര്‍ക്കാര്‍ തീരുമാനം അവഗണിച്ച് മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈയാഴ്ച തന്നെ പരസ്യം നല്‍കും.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനനിയന്ത്രണം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നാലു മാനേജുമെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി എന്നീ കോളജുകളാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള തര്‍ക്കം നീണ്ടുപോകുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം അനിശ്ചിതമായി നീളുകയാണ്.

English summary
Unified Fee will not be implemented, says Health Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X