കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനൊന്നും തന്നില്ലെന്ന് മാണി

  • By Aswathi
Google Oneindia Malayalam News

കൊച്ചി: കേന്ദ്ര ബജറ്റില്‍ കേരളത്തെ പരിഗണിച്ചില്ലെന്ന് കെ എം മാണി. കോര്‍പ്പറേറ്റ് സൗഹൃദത്തിന്റെ ബജറ്റാണെന്നും പാവപ്പെട്ടവര്‍ക്ക് ഒന്നും നല്‍കിയില്ലെന്നും മാണി കുറ്റപ്പെടുത്തി.

കേരളത്തിന് ഒന്നും നല്‍കിയില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അരണ്‍ ജെയ്റ്റ്‌ലിയുടേത് ഒരു ശരാശരി ബജറ്റാണ്. റബര്‍ കാര്‍ഷിക മേഖലയെയും അടിസ്ഥാന മേഖലയെയും പൂര്‍ണമായും അവഗണിച്ചെന്നും കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് ബജറ്റെന്നും മാണി കുറ്റുപ്പെടുത്തി.

km-mani

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഏറെ നിരാശയാണ് ഉണ്ടാക്കിയത്. അതേ സയമം തന്നെ ബധിര മൂക വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനമായ നിഷിനെ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് കേന്ദ്ര ബജറ്റില്‍ പറയുന്നുണ്ട്. മാത്രമല്ല കൊച്ചി മെട്രോയ്ക്ക് വേണ്ടിയും ബജറ്റില്‍ പണം മാറ്റിവച്ചിട്ടുണ്ട്.

അതേ സമയം ജെയ്റ്റിലിയുടെ ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദരിദ്രരെ പരിഗണിയ്ക്കുന്ന, വികസനം ഉറപ്പാക്കുന്ന ബജറ്റാണെന്നാണ് മോദിയുടെ അഭിപ്രായം. ബജറ്റ് നിക്ഷേപ സൗഹൃദമാണ്. പുരോഗനപരവും ശുഭകരവും പ്രായോഗികവും വിവേകത്തോടെയുമുള്ളതാണ് ബജറ്റെന്നും മോദി ട്വീറ്റി.

English summary
Union budget didn't gave priority to Kerala said KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X