കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഹര്‍ത്താല്‍ വിവാദം; ചെന്നിത്തലയെ തള്ളി വിഡി സതീശനും എംഎം ഹസ്സനും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ക്കെതിരെ ബില്‍ അവതരിപ്പിച്ച യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നതിലെ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരവെ ഇതിന്റെ അലയൊലികള്‍ കോണ്‍ഗ്രസിനകത്തേക്കും പടരുന്നു. ഹര്‍ത്താല്‍ ആവശ്യമില്ലാത്തതാണെന്ന തങ്ങളുടെ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനും എം എം ഹസ്സനും പറഞ്ഞു.

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്നത്തെ യു.ഡി.എഫ്. ഹര്‍ത്താലിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുടര്‍ന്ന് പോരുന്ന ഈ കാലഹരണപ്പെട്ട സമരമാര്‍ഗ്ഗത്തോട് സമൂഹത്തില്‍ ഉള്ളത് പോലെ തന്നെ കോണ്‍ഗ്രസിലും രണ്ടഭിപ്രായമുണ്ട്. ഹര്‍ത്താല്‍ വിരുദ്ധ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് കുറച്ചു നാളുകളായി നടന്നു വരുന്നത്. അത് ക്രമേണ വിജയം കാണുക തന്നെ ചെയ്യും. ഇന്നത്തെ യു.ഡി.എഫ്. ആഹ്വാനം ചെയ്ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍ ഒഴിവാക്കപ്പെടെണ്ടത് തന്നെ ആയിരുന്നു എന്നാണു എന്റെ നിലപാടെന്ന് സതീശന്‍ പറഞ്ഞു.

vdsatheesan1

നേതാക്കളുടെ വ്യത്യസ്ത അഭിപ്രായത്തിന് മറപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. നിയമസഭയില്‍ ഞാന്‍ അവതരിപ്പിച്ച ഹര്‍ത്താല്‍ ബില്ലില്‍ ഉറച്ചുനില്‍ക്കുന്നതായി ചെന്നിത്തല പറഞ്ഞു. ഹര്‍ത്താല്‍ നിരോധന ബില്ലല്ല നിയന്ത്രണ ബില്ലാണ് അവതരിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ തെറ്റായ സമീപനം മൂലമാണ് അന്ന് ബില്‍ നിയമസഭയില്‍ പാസാകാതിരുന്നത്. സി പി എമ്മും ഇടതു പക്ഷവും കടുത്ത എതിര്‍പ്പാണ് ആ

ബില്ലിനെതിരെ നിയമസഭയില്‍ അന്നുയര്‍ത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി..

തികച്ചും അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമുള്ള പ്രതിഷേധമെന്ന നിലയിലാണ് ഞങ്ങള്‍ ഹര്‍ത്താലിനെ നോക്കിക്കാണുന്നത്. സ്വാശ്രയ കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെയും, അതിനെ നേരിടാനെന്നപേരില്‍ പൊലീസ് നടത്തിയ നരനായാട്ടിനെതിരെയുള്ള പ്രതിഷേധമാണ് ഹര്‍ത്താലെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

English summary
v d satheesan mla says UDF hartal in Thiruvananthapuram was not necessary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X