കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറക്കാന്‍' വിട്ട വിജിലന്‍സ് തോന്ന്യാസം കാട്ടുകയാണോ; ആരെ തൊട്ടപ്പോഴാണ് വി മുരളീധരന് പൊള്ളിയത് ?

കര്‍ക്കശക്കാരന്റെ ഭരണത്തിന്‍കീഴില്‍ അച്ചടക്കം പാലിക്കേണ്ടവര്‍തന്നെ അഴിഞ്ഞാടുകയാണെന്ന്‌ മുരളീധരന്‍ പരിഹസിച്ചു.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കിയതിന് പി്ന്നാലെ വിജിലന്‍സിനെ വിമര്‍ശിച്ച് ബിജെപി നേതാവ് വി മുരളീധരന്‍. പറക്കാന്‍വിട്ട മുഖ്യമന്ത്രിയേയും മറികടന്ന് വിജിലന്‍സ് തോന്ന്യാസം കാട്ടാന്‍ തുടങ്ങിയിരിക്കുന്നു. വിജിലന്‍സ് ഡയറക്ടറുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തന്നിഷ്ടപ്രകാരമായിരിക്കുകയാണെന്നാണ് വി മുരളീധരന്‍ പറയുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടേയും പോലീസിലേയും ചേരിപ്പോര് സംസ്ഥാനത്തെ ഭരണം നിശ്ചലമാക്കിയിരിക്കുന്നു. അധികാരത്തിലേറി അഞ്ച് മാസത്തിനുള്ളില്‍തന്നെ ഉദ്യോഗസ്ഥ തലപ്പത്തും പോലീസിലും സര്‍ക്കാരിനുള്ള നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കേണ്ട രണ്ടു വിഭാഗക്കാരാണ് ഐഎഎസ് ഉദ്യോഗസ്ഥരും പോലീസുകാരും. പക്ഷേ കര്‍ക്കശക്കാരന്റെ ഭരണത്തിന്‍കീഴില്‍ അച്ചടക്കം പാലിക്കേണ്ടവര്‍തന്നെ അഴിഞ്ഞാടുകയാണെന്ന്‌ മുരളീധരന്‍ പരിഹസിച്ചു.

v-muraleedharan

വിജിലന്‍സ് ഡയറക്ടര്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമായ എല്ലാ കാര്യങ്ങളും ഇടവേളകളില്ലാതെ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. തന്റെ വാദഗതികളും താന്‍ കൊടുക്കാന്‍ പോകുന്ന പരാതികള്‍പോലും വിജിലന്‍സ് ഡയറക്ടര്‍ ആദ്യം നല്‍കുന്നത് മാധ്യമങ്ങള്‍ക്കാണ്. വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒരു നടപടിയും െ്രെകംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നു. അത് ഐഎഎസ് ലോബിയുടെ വിരുദ്ധപ്രവര്‍ത്തനമാണെന്നാണ് വാദം. വിജിലന്‍സ് ഡയറക്ടര്‍ സിബിഐക്കെതിരേ കത്ത് നല്‍കുന്നു. വിജിലന്‍സ് ഡയറക്ടറുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ രണ്ട് തട്ടിലാക്കിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം അബ്രഹാമിന്റെ വീട് വിജിലന്‍സ് റെയ്ഡ് ചെയ്തു. വീട്ടില്‍ പരിശോധന നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നു ചൂണ്ടിക്കാട്ടി കെഎം എബ്രഹാം ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിയിരിക്കുകയാണ്.

താന്‍ നിസ്സഹായനാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ വിജിലന്‍സ് കേസെടുക്കുകയും അദ്ദേഹത്തിന്റെ ഫഌറ്റില്‍ റെയ്ഡ് നടത്തുകയും ചെയ്യുന്നു. പരസ്പരമുള്ള തര്‍ക്കങ്ങള്‍ കാരണം ഉന്നത ഉദ്യോഗസ്ഥര്‍തന്നെ മാറിനില്‍ക്കാന്‍ സ്വയം സന്നദ്ധതപ്രകടിപ്പിച്ച് മുന്നോട്ടുവരുന്നു. വിജിലന്‍സ് ഡയറക്ടര്‍ വ്യക്തിവൈരാഗ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ആരോപണമുയര്‍ന്നു.

വിജിലന്‍സ് അന്വേഷിക്കുന്ന മിക്ക കേസുകളും വിജിലന്‍സ് കോടതിയില്‍ പായിച്ചിറ നവാസ് എന്നയാള്‍ നേടിയ വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇയാള്‍ക്കെതിരേ സ്ത്രീപീഡനം ഉള്‍പ്പെടെ മൂന്ന് കേസുകളുണ്ടെന്നും ഇയാള്‍ക്ക് വിശ്വാസയോഗതയില്ലെന്നും ഇന്റലിജന്‍സ് എഡിജിപി.അന്വേഷിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍ക്കാര്‍ അധികാര്തതിലേറി അഞ്ച് മാസത്തിനുള്ളില്‍തന്നെ ഉദ്യോഗസ്ഥതലത്തിലും പോലീസിലുമുള്ള നിയന്ത്രണം നഷ്ടപ്പെട്ട ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍തന്നെ തടസപ്പെട്ടിരിക്കുകയാണെന്ന് മുരളീധരന്‍ കുറ്റപ്പൈടുത്തി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
BJP leader V muraleedharan criticise against Vigilance director Jacob Thomas and Chief minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X