കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബീഫ് നിരോധിയ്ക്കുന്നതിനെപ്പറ്റി ബിജെപി ചര്‍ച്ചചെയ്തിട്ടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ബീഫ് നിരോധനം സംബന്ധിച്ച് ബിജെപി കേരള ഘടകം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. സഹാചര്യമുണ്ടായാല്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് മുരളീധരന്‍ അറിയിച്ചു. കേരളത്തില്‍ ബീഫ് നിരോധിയ്ക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്ന കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണിന്റെ വെല്ലുവിളിയെപ്പറ്റി പ്രതികരിയ്ക്കുകയായിരുന്നു മുരളീധരന്‍.

ഗോവധ നിരോധനത്തിനുവേണ്ട നിയമ നടപടികള്‍ ആരംഭിച്ചത് കോണ്‍ഗ്രസാണെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കവെയാണ് കേരളത്തില്‍ ബീഫ് നിരോധനം നടത്താന്‍ ധൈര്യമുണ്ടോ എന്ന് സഞ്ജീവ് കുമാര്‍ വെല്ലുവിളിച്ചത്.

V Muraleedharan

കേരളത്തില്‍ ബീഫ് നിരോധിയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന ഘടകം ചര്‍ച്ച ചെയ്തിട്ടേയില്ലെന്നാണ് മുരളീധരന്റെ മറുപടി. എസ്എന്‍ഡിപിയുമായി സംസ്ഥാന തലത്തില്‍ സഹകരണമില്ലെന്നും വി മുരളീധരന്‍.

English summary
V Muralidharan talking about Beef Ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X