കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര ഇസ്‌ലാമിക് വെല്‍ഫയര്‍ അസോസിയേഷന്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി നടത്തുന്ന സ്‌കൂള്‍ ആധുനിക സജ്ജീകരണങ്ങളോടെ വിപുലീകരിക്കുന്നു

Google Oneindia Malayalam News

വടകര: മാനുഷിക മൂല്ല്യങ്ങള്‍ ഹൃദയങ്ങളില്‍ സൂക്ഷിച്ച വടകരയിലെ ഒരു കൂട്ടം ഖത്തര്‍ നിവാസികള്‍ 1993 ലാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. സാന്ത്വനത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍, നിലാരംബരായവര്‍ക്ക് മാസാന്ത സഹായം, പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തന്റെതല്ലാത്ത കരണങ്ങളാല്‍ പിന്തള്ളപ്പെട്ട് പോയ കേള്‍വി ശക്തിയും സംസാര ശേഷിയും നഷ്ടപ്പെട്ടവര്‍ക്കും, ബുദ്ധിവികാസം പ്രാപിക്കാത്തവരായ കുരുന്നുകളെയും പരിശീലിപ്പിക്കുന്നതിന്നും പുനരധിവസിപ്പിക്കുന്നതിന്നും ആവശ്യമായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് വിവ യുടെ പ്രധാന ലക്ഷ്യമെന്ന് വിവയുടെ പ്രസിഡന്റ് പ്രഫ. കെ.കെ. മുഹമ്മദും, ഹാരിസ് കെ. പി, അഫ്സല്‍ കെ. പി, മുസ്തഫ എന്‍ വിസി, സത്താര്‍ ടി.കെ എന്നിവരടങ്ങുന്ന വിവ ഭാരവാഹികള്‍ ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവയുടെ പ്രവര്‍ത്തന മേഖലയില്‍ ഏറ്റവും ശ്രദ്ദേയമായത് 1997 ല്‍ ബുദ്ധിമാന്ദ്യ സംഭവിച്ച കുട്ടികളുടെ പഠന പരിശീലനത്തിനായി സ്ഥാപിച്ച 'വിവ സ്‌കൂള്‍ ഫോര്‍ മെന്റലി ചാലഞ്ച്ട് എന്ന സ്ഥാപനമാണ്.

വടകര മേഖലയില്‍ ഇത്തരത്തിലുള്ള നിരവധി കുട്ടികള്‍ ഉള്ളതായി ഇത് സംബന്ധിച്ച് നടത്തിയ പഠനം വ്യക്കമാക്കിയിരുന്നു. ഇത്തരത്തിലുള്ള കുട്ടികളുടെ പുനരധിവാസം ഒരു വെല്ലുവിളിയായി സ്വീകരിച്ചു കൊണ്ട് 25 കുട്ടികളുമായി വാടക കെട്ടിടത്തില്‍ ആരംഭിച്ച സ്ഥാപനത്തില്‍ ഇന്ന് 160 കുട്ടികള്‍ പഠിക്കുന്നുണ്ട്. രക്ഷിതാക്കളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ധത്തെ തുടര്‍ന്ന് 2007 ല്‍ വടകര പട്ടണത്തില്‍ തന്നെ 20 സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്ഥാപനം അതിലേക്ക് മാറ്റി. ഉദാരമതികളുടെ സഹായത്തോടെ ഒരു കോടി രൂപ ചിലവഴിച്ച് അന്ന് പണികഴിപ്പിച്ച കെട്ടിടവും സ്ഥലവും വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ചു വീണ്ടും വിപുലീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കയാണ്.

autism

ഇതിന്റെ അടിസ്ഥാനത്തില്‍ വടകര മുനിസിപ്പാലിറ്റി ഏരിയയില്‍ 67 സെന്റ് സ്ഥലം വിലക്ക് വാങ്ങിയിരിക്കയാണ്. 100 ലേറെ കുട്ടികള്‍ പഠിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ട്. അതിനുള്ള ഭൗതിക സാഹചര്യവും ഒരുക്കേണ്ടതുണ്ട്. സ്പീച്ച് തെറാപ്പി , ഓഡിയോളജി, ഫിസിയോ തെറാപ്പി എന്നിവ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും ഏതാണ്ട് മൂന്നര കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട മനുഷ്യ ജന്‍മങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ബഹുമുഖ പദ്ധതിക്ക് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സേവന സന്നദ്ധരായ പ്രവാസി സുഹൃത്തുക്കളുടെ സഹകരണ സഹായഭ്യര്‍ത്ഥനയുമായാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് പ്രൊവസര്‍ കെ കെ മഹമൂദ് പറഞ്ഞു.

English summary
Vadakara Islamic Welfare association is expanding the school for mentally retarded students with modern facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X