കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുമകളെ മൊഴിചൊല്ലിക്കാന്‍ പിതാവ്; മഹല്ല് വഴി കത്ത്, ഇതെന്താ ബിസിനസോ? കൂട്ടിന് മുസ്ലിം ലീഗ്

വടക്കഞ്ചേരി സ്വദേശിയായ പെണ്‍കുട്ടിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനാണ് മഹല്ല് കമ്മിറ്റി വഴി ഭര്‍ത്താവിന്റെ പിതാവ് കത്തയച്ചിരിക്കുന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

പാലക്കാട്: മകന്റെ ഭാര്യയോട് മൊഴി ചൊല്ലാന്‍ ആവശ്യപ്പെട്ട് ഭര്‍തൃപിതാവിന്റെ സമ്മര്‍ദ്ദം. സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് യുവതി. ബിസിനസല്ല നടത്തിയതെന്നും വിവാഹമായിരുന്നുവെന്നും യുവതിയുടെ കുടുംബത്തിന്റെ ചുട്ടമറുപടി. എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ച് മുസ്ലിം ലീഗ് ഇടപെടല്‍. വളരെ വ്യത്യസ്തമായ വാര്‍ത്തയാണ് പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നു പുറത്തുവന്നിരിക്കുന്നത്.

മഹല്ല് കമ്മിറ്റി വഴി ഭര്‍ത്താവിന്റെ പിതാവ് നടത്തിയ നീക്കം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യുവതിയുടെ കുടുംബം നിയമനടപടികളുമായി നീങ്ങുകയാണെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിവാഹം കഴിഞ്ഞ വര്‍ഷം

വിവാഹം കഴിഞ്ഞ വര്‍ഷം

വടക്കഞ്ചേരി സ്വദേശിയായ പെണ്‍കുട്ടിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനാണ് മഹല്ല് കമ്മിറ്റി വഴി ഭര്‍ത്താവിന്റെ പിതാവ് കത്തയച്ചിരിക്കുന്നത്. മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശിയാണ് ഭര്‍ത്താവ്. ഇവരുടെ വിവാഹം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു.

 ഒരുമിച്ചു കഴിഞ്ഞ നാളുകള്‍

ഒരുമിച്ചു കഴിഞ്ഞ നാളുകള്‍

കുറച്ചുനാള്‍ മാത്രമേ ഇരുവരും ഒരുമിച്ച് കഴിഞ്ഞുള്ളൂ. പിന്നീട് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും അനുമതിയോടെ യുവതി അവളുടെ സഹോദരനൊപ്പം ഖത്തറിലേക്ക് പോകുകയായിരുന്നു.തുടര്‍ന്ന് ഭര്‍ത്താവും ഗള്‍ഫിലേക്ക് പോയി.

യുവാവിനെ കാണാനില്ല

യുവാവിനെ കാണാനില്ല

ഗള്‍ഫിലെത്തിയ ഭര്‍ത്താവ് പിന്നീട് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ പിന്നീട് യുവാവിനെ കാണാനില്ലെന്നാണ് യുവതിയോട് ഭര്‍ത്താവിന്റെ കുടുംബം അറിയിച്ചത്. തുടര്‍ന്ന് എംബസി വഴി നടത്തിയ അന്വേഷണത്തില്‍ യുവാവ് സൗദിയിലുണ്ടെന്ന് വിവരം ലഭിച്ചു.

പിതാവിന്റെ നീക്കങ്ങള്‍

പിതാവിന്റെ നീക്കങ്ങള്‍

ഭര്‍ത്താവിന്റെ പിതാവാണ് ത്വലാഖ് സംബന്ധിച്ച കത്ത് മഹല്ല് കമ്മിറ്റി വഴി അയച്ചതെന്ന് യുവതി പറയുന്നു. ഭര്‍ത്താവുമായി യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.

മൂവാറ്റുപുഴ പോലീസില്‍

മൂവാറ്റുപുഴ പോലീസില്‍

തലാഖ് ചെയ്യുന്നതിന് മുമ്പ് ഇസ്ലാമിക നിയമമനുസരിച്ച് ചെയ്യേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. അതൊന്നും തന്റെ കാര്യത്തിലുണ്ടായില്ലെന്നും യുവതി പറയുന്നു. ഇതിനെതിരേ മൂവാറ്റുപുഴ പോലീസില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്.

മാനസിക പീഡനങ്ങള്‍

മാനസിക പീഡനങ്ങള്‍

വിവാഹം കഴിഞ്ഞ ഉടനെ നിരവധി മാനസിക പീഡനങ്ങള്‍ ഏറ്റിട്ടുണ്ടെന്ന് യുവതി പറയുന്നു. സൗന്ദര്യമില്ലെന്നും സാമ്പത്തികം പോരെന്നും പറഞ്ഞാണ് പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ ആരോപണം.

 സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണവും പണവും തിരിച്ചുനല്‍കിയില്ല. പല തവണകളായി പണം അവര്‍ വാങ്ങിയിരുന്നുവെന്നും യുവതി ആരോപിക്കുന്നു. പരാതിയില്‍ താന്‍ നേരിട്ട പീഡനങ്ങളും പ്രയാസങ്ങളും യുവതി വിവരിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് ഇടപെടല്‍

മുസ്ലിം ലീഗ് ഇടപെടല്‍

അതിനിടെയാണ് വിഷയത്തില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വങ്ങള്‍ ഇടപെട്ടതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. കേസുമായി മുന്നോട്ട് പോകരുതെന്നും പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്നുമായിരുന്നു നേതാക്കളുടെ നിലപാട്.

ലീഗ് മുന്‍ മന്ത്രിയുടെ പിഎ

ലീഗ് മുന്‍ മന്ത്രിയുടെ പിഎ

യുവതിയുടെ സഹോദരനാണ് ലീഗ് നേതാക്കളുടെ ഇടപെടല്‍ സംബന്ധിച്ച് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലീഗ് മുന്‍ മന്ത്രിയുടെ പിഎ എന്ന പേരിലും ഒരാള്‍ വിളിച്ചിരുന്നുവത്രെ. ഒഴിവായാല്‍ നഷ്ടപരിഹാരം നല്‍കാമെന്നും അവര്‍ പറഞ്ഞിരുന്നുവത്രെ.

ബിസിനസ് അല്ല വിവാഹം

ബിസിനസ് അല്ല വിവാഹം

എന്നാല്‍ തങ്ങള്‍ നടത്തിയത് ബിസിനസ് അല്ലെന്നും വിവാഹമാണെന്നും യുവതിയുടെ കുടുംബം മറുപടി നല്‍കി. ഇപ്പോള്‍ നിയമനടപടി ശക്തമാക്കാനാണ് യുവതിയുടെ കുടുംബത്തിന്റെ തീരുമാനം. വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.

English summary
Vadakkanjeri Divorce case of Muslim Woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X