കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി ന്യൂ വീണ്ടും പ്രതിസന്ധിയില്‍... വീണ ജോര്‍ജ്ജ് രാജിവച്ചു, മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുന്നു?

Google Oneindia Malayalam News

കൊച്ചി: ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം വീണ്ടും പ്വര്‍ത്തനം തുടങ്ങിയ ടിവി ന്യൂ ചാനല്‍ കടുത്ത പ്രതിസന്ധിയിലേയ്ക്ക്. മാനേജ്‌മെന്റിന്റെ നയങ്ങളോടുള്ള കടുത്ത എതിര്‍പ്പിനെ തിടര്‍ന്ന് ചാനലിന്റെ വാര്‍ത്താ മേധാവിയായിരുന്ന വീണ ജോര്‍ജ്ജ് രാജിവച്ചു. കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റേയും എംഎ യൂസഫ് അലിയുടേയുംനേതൃത്വത്തിലായിരുന്നു ടിവി ന്യൂ ചനല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ടിവി നൗ എന്ന് ആദ്യം പേരിട്ടെങ്കിലും ദേശീയ ചാനലിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ടിവി ന്യൂ എന്ന് പേര് മാറ്റുകയായിരുന്നു. ഇന്ത്യാവിഷനിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഭഗത് ചന്ദ്രശേഖര്‍ ആയിരുന്നു ആദ്യം ചാനലിന്റെ മേധാവി. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭഗത് സ്ഥാനമൊഴിഞ്ഞു.

മാസങ്ങളോളം ശമ്പളം ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് ചാനല്‍ പിന്നീട് അടച്ചുപൂട്ടി. അതിന് ശേഷമാണ് വീണ ജോര്‍ജ്ജിനെ എക്‌സിക്യൂട്ടീവ് എഡിറ്ററായി കൊണ്ടുവന്ന ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.

വീണ ജോര്‍ജ്ജ്

വീണ ജോര്‍ജ്ജ്

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവം ആയിരുന്നു അത്. ഒരു മാധ്യമപ്രവര്‍ത്തക ടിവി ചാനലിന്റെ വാര്‍ത്താ മേധാവിയാകുന്നത്. അങ്ങനെയാണ് ടിവി ന്യൂ രണ്ടാമതും തിരിച്ച് വരുന്നത്.

മാധ്യമ സ്വാതന്ത്ര്യം

മാധ്യമ സ്വാതന്ത്ര്യം

സഥാപനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിയ്‌ക്കേണ്ട ഒരു സ്വാതന്ത്ര്യവും ലഭിയ്ക്കുന്നില്ലെന്ന പരാതിയോടെയാണ് വീണജോര്‍ജ്ജ് ഇപ്പോള്‍ സ്ഥാനമൊഴിയുന്നത്.

രാജിവച്ചു

രാജിവച്ചു

ഔദ്യോഗികമായി വീണ ജോര്‍ജ്ജ് രാജ് സമര്‍പ്പിച്ചുകഴിഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം വീണ ഓഫീസില്‍ എത്തിയിരുന്നില്ല.

വാര്‍ത്താ ചുമതല

വാര്‍ത്താ ചുമതല

വീണ സ്ഥാനം ഒഴിഞ്ഞതോടെ കെപി അഭിലാഷിന് വാര്‍ത്താ വിഭാഗത്തിന്റെ ചുമതല നല്‍കിയതാാണ് റിപ്പോര്‍ട്ടുകള്‍.

രാജി തുടരുന്നു

രാജി തുടരുന്നു

ചാനലിന്റെ സിഒഒ ആയ സനല്‍ എബ്രഹാം രാജിയ്‌ക്കൊരുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. സീനിയര്‍ ന്യൂസ് എഡിറ്ററായി സുനേഷ് ഭാസിയും രാജിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പിരിച്ചുവിടല്‍

പിരിച്ചുവിടല്‍

പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ ശമ്പളം വാങ്ങിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ചാനല് അധികൃതര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 20,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരെ പിരിച്ചുവിടാനാണത്രെ നീക്കം.

പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

വാര്‍ത്താ ചാനല്‍ എന്ന രീതിയില്‍ ഏറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് ടിവി ന്യൂ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. സാമ്പത്തികവും സാങ്കേതികവും ആയ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്.

English summary
Veena George resigned from TV New : Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X