ഇത് ബിഡിജെഎസിന്റെ ബാധ്യതയല്ല!! പൊട്ടിത്തെറിച്ച് വെള്ളാപ്പള്ളി!! പുതിയ മുന്നണിയിലേക്ക് ചേക്കേറുന്നു?

കേരളത്തില്‍ ബിജെപിയെക്കാള്‍ കരുത്തുള്ള പാര്‍ട്ടിയാണ് ബിഡിജെഎസ് എന്ന് വെള്ളാപ്പള്ളി പറയുന്നു. തങ്ങളുടെ അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന് മോഹിക്കേണ്ടെന്നും വെള്ളാപ്പള്ളി പറയുന്നു.

  • Updated:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ രാഷ്ട്രീയപാര്‍ട്ടിയായ ബിഡിജെഎസ് ബിജെപിയില്‍ നിന്ന് അകലുന്നതായി നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പരസ്യമായി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ ബിജെപിക്കെതിരെ ശക്തമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി യെ പ്രഖ്യാപിച്ചിരിക്കുന്നതില്‍ വെള്ളാപ്പള്ളിക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു. മലപ്പുറത്തേത് എന്‍ഡിഎ സ്ഥാനാര്‍ഥിയല്ല മറിച്ച് ബിജെപി സ്ഥാനാര്‍ഥിയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്‍ഡിഎ വിടുന്നതു സംബന്ധിച്ച സൂചനകളും വെള്ളാപ്പള്ളിയുടെ വാക്കുകളിലുണ്ട്.

മുന്നണി മര്യാദകളുടെ ലംഘനം

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്‍ഡിഎ സഖ്യത്തോട് ആലോചിക്കാതെയാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. മുന്നണി മര്യാദകളുടെ ലംഘനമാണ് ബിജെപിയുടേതെന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റിന്റെ പോയിന്റ് ബ്ലാങ്കിലാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയത്.

പിന്തുണയ്ക്കില്ല

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശിനെ പിന്തുണയ്ക്കില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. പിന്തുണയ്‌ക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

മത്സരിക്കുന്നത് തോല്‍ക്കാന്‍

മലപ്പുറത്ത് ബിജെപി മത്സരിക്കുന്നത് തോല്‍ക്കാന്‍ വേണ്ടിയാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കുഞ്ഞാലിക്കുട്ടി തന്നെ മലപ്പുറത്ത് വിജയിക്കുമെന്നും വെള്ളാപ്പള്ളി പറയുന്നു. മലപ്പുറത്ത് പ്രചരണ പരിപാടികളില്‍ ബിഡിജെഎസ് പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

കരുത്ത് ബിഡിജെഎസിന്

കേരളത്തില്‍ ബിജെപിയെക്കാള്‍ കരുത്തുള്ള പാര്‍ട്ടിയാണ് ബിഡിജെഎസ് എന്ന് വെള്ളാപ്പള്ളി പറയുന്നു. തങ്ങളുടെ അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന് മോഹിക്കേണ്ടെന്നും വെള്ളാപ്പള്ളി പറയുന്നു.

പുതിയ മുന്നണിയിലേക്ക്

ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുന്നതായ സൂചനകളും വെള്ളാപ്പള്ളിയുടെ വാക്കുകളിലുണ്ട്. ഭാവിയില്‍ അത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

തളളി ബിജെപി

അതേസമയം ഏത് സാഹചര്യത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞതെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. എന്‍ഡിഎയില്‍ ആലോചിച്ച ശേഷമാണ് ശ്രീപ്രകാശിനെ തിരഞ്ഞെടുത്തതെന്നും ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ഥി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാടുകളെ ബിഡിജെഎസ് തള്ളിയതായാണ് വിവരം.

English summary
malappuram by election candidate, vellappalli against bjp.
Please Wait while comments are loading...