കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വഞ്ചിച്ചോ? വെള്ളാപ്പള്ളി രാഷ്ട്രീയം ഉപേക്ഷിക്കുന്നു!മലപ്പുറത്ത് മനഃസാക്ഷിക്ക് വോട്ട്!!

ഇനി മുതല്‍ ബിഡിജെഎസിന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എന്‍ഡിപി ട്രസ്റ്റുമായി മാത്രം മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

മലപ്പുറം: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇനി മുതല്‍ ബിഡിജെഎസിന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എന്‍ഡിപി ട്രസ്റ്റുമായി മാത്രം മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.

മലപ്പുറത്ത് മനഃസാക്ഷിക്ക് വോട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു. മലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്കായിരിക്കും വിജയമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കി്‌ല്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

vellappalli nadesan

ബിജെപിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കാനും വെള്ളാപ്പള്ളി മറന്നില്ല. ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന നേതൃത്വത്തെയും വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പാണ് വെള്ളാപ്പള്ളി നടേശന്‍ സമത്വ മുന്നണി യാത്രയുടെ സമാപനത്തില്‍ ബിഡിജെഎസ് പാര്‍ട്ടി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിട്ടാണ് ബിഡിജെഎസ് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല.

English summary
vellappalli nadesan says about malappuram election. ready to leave politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X