കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐ മാത്രമല്ല, എസ്എന്‍ഡിപിക്കും മലപ്പുറത്ത് മന:സാക്ഷി വോട്ട്! ആഹ്വാനം ചെയ്തത് വെള്ളാപ്പള്ളി...

മൂന്നു മുന്നണികളും ഈഴവ സമുദായത്തെ അവഗണിക്കുകയാണെന്നാണ് വെള്ളാപ്പള്ളി നിലമ്പൂരില്‍ പറഞ്ഞത്.

Google Oneindia Malayalam News

മലപ്പുറം: എന്‍ഡിഎയുടെയും ബിജെപിയുടെയും മുഖത്തടിച്ച് വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും മന:സാക്ഷി വോട്ട് ചെയ്യാനാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്‍ഡിഎയ്ക്കും ബിജെപിക്കുമെതിരെ ഇതിന്‍ മുന്‍പും പരസ്യനിലപാട് സ്വീകരിച്ചിരുന്ന വെള്ളാപ്പള്ളി ഇതുവരെ അയഞ്ഞിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മൂന്നു മുന്നണികളും ഈഴവ സമുദായത്തെ അവഗണിക്കുകയാണെന്നാണ് വെള്ളാപ്പള്ളി നിലമ്പൂരില്‍ പറഞ്ഞത്. ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരായ പോലീസ് നടപടി അല്‍പം കടന്നുപോയെന്നും, സംഭവം മലപ്പുറം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്ത് ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം തിരഞ്ഞെടുപ്പ് ഫലം ദേശീയ, സംസ്ഥാന രാഷ്ട്രീയത്തെ ഒരുവിധത്തിലും സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vellappallynatesan

എസ്എന്‍ഡിപി അനുഭാവികളോട് മന:സാക്ഷി വോട്ട് ചെയ്യാന്‍ പറഞ്ഞ വെള്ളാപ്പള്ളിയുടെ നിലപാട് ബിജെപിയുടെ വോട്ടില്‍ ഗണ്യമായ കുറവുവരുത്തുമെന്നാണ് സൂചന. എന്നാല്‍ വെള്ളാപ്പള്ളി പറയുന്നതല്ല ബിഡിജെഎസ് നിലപാടെന്ന് അദ്ദേഹത്തിന്റെ മകനും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിജെപിയും എന്‍ഡിഎയും ബിഡിജെഎസിനെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി നിരന്തരം ബിജെപിയ്‌ക്കെതിരെ നിലപാടുകള്‍ സ്വീകരിക്കുന്നത്.

English summary
Sndp general secretary vellappally natesan's speech in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X