കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ ആസ്തി കോടികളാണ്? ഖാദറിന്റെയോ, ഭാര്യമാര്‍ ഒരടി മുന്നില്‍, ബഷീറിന്റെയും!!

വിവിധ ബാങ്കുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരിലുള്ള നിക്ഷേപം, സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ എന്നീ കാര്യങ്ങള്‍ പത്രികക്കൊപ്പം നല്‍കിയ രേഖയില്‍ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. പ്രബലരായ ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പിപി ബഷീറും പത്രിക സമര്‍പ്പിച്ചു. പത്രികക്കൊപ്പം ഇരുവരും സ്വത്ത്, ആസ്തി രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

വേങ്ങര മുന്‍ എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച ആസ്തി രേഖകളുമായി താരതമ്യം ചെയ്യുമ്പോള്‍ വേങ്ങര സ്ഥാനാര്‍ഥികളുടെത് വളരെ കുറവാണ്. കുഞ്ഞാലിക്കുട്ടി തന്റെയും ഭാര്യ കുല്‍സുവിന്റെയും പേരിലുള്ള ആസ്തികളാണ് കഴിഞ്ഞ തവണ സമര്‍പ്പിച്ചത്. കോടികളുടെ ആസ്തികളാണ് പ്രമുഖരായ രഷ്ട്രീയ നേതാക്കള്‍ക്കുള്ളത്.

സമര്‍പ്പിച്ച രേഖകള്‍

സമര്‍പ്പിച്ച രേഖകള്‍

വിവിധ ബാങ്കുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരിലുള്ള നിക്ഷേപം, സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ എന്നീ കാര്യങ്ങള്‍ പത്രികക്കൊപ്പം നല്‍കിയ രേഖയില്‍ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു. കൂടാതെ ഭാര്യ കെഎം കുല്‍സുവിന്റെ പേരിലുള്ള സ്ഥലങ്ങളും നിക്ഷേപവും രേഖപ്പെടുത്തി.

കൈവശമുള്ളത് കുറവാണ്

കൈവശമുള്ളത് കുറവാണ്

കെഎന്‍എ ഖാദറും സമാനമായ രീതിയില്‍ സ്വത്ത് വിവരങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. 75000 രൂപ മാത്രമേ ഖാദറിന്റെ കൈവശമുള്ളൂ. ഭാര്യയുടെ കൈയില്‍ നാലായിരവും.

മക്കളുടെ കൈവശം

മക്കളുടെ കൈവശം

കെഎന്‍എ ഖാദറിന്റെ രണ്ടു മക്കളുടെ കൈവശം 1000 രൂപ വീതമുണ്ട്. 2,72,929 രൂപയുടെ ബാങ്ക്, ഇന്‍ഷുറന്‍സ് ഇനത്തിലുണ്ട്. ഇവിടെ നില്‍ക്കുന്നില്ല വിശദീകരിച്ച രേഖകള്‍.

ഭാര്യയുടെ കൈവശം ചില്ലറയല്ല

ഭാര്യയുടെ കൈവശം ചില്ലറയല്ല

കെഎന്‍എ ഖാദറിന്റെ ഭാര്യയുടെ പേരില്‍ 39.39 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. അതുപോലെ 10.11 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ഒരു കാറും ഭാര്യയുടെ പേരിലുണ്ട്.

 27 ലക്ഷത്തിന്റെ ഭൂമി

27 ലക്ഷത്തിന്റെ ഭൂമി

മക്കളുടെ പേരില്‍ 3.55 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്ന് കെഎന്‍എ ഖാദര്‍ പത്രികയില്‍ വിശദീകരിച്ചു. കൂടാതെ ഖാദറിന്റെ പേരിലെ ഭൂമിയും കെട്ടിടവും 27 ലക്ഷം രൂപ വിലമതിക്കുന്നതാണ്.

കടമില്ലാത്തവരല്ല

കടമില്ലാത്തവരല്ല

ഖാദറിന്റെ മക്കളുടെ പേരില്‍ 17 ലക്ഷത്തിന്റെ ഭൂമിയുണ്ട്. എന്നാല്‍ ഇതെല്ലാം ആസ്തികളാണെങ്കില്‍ കടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഖാദറിന് 2.27 ലക്ഷത്തിന്റെ കടവും ഭാര്യയ്ക്ക് 4.51 ലക്ഷത്തിന്റെ കടവും.

കുഞ്ഞാപ്പ പുലിയാണ്

കുഞ്ഞാപ്പ പുലിയാണ്

കുഞ്ഞാലിക്കുട്ടിയുടെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറികളിലുമായി 70.69 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. കൂടാതെ വിവിധ ഇടങ്ങളിലായി കുഞ്ഞാലിക്കുട്ടിക്ക് സ്ഥലമുണ്ട്. 1.71 കോടി രൂപ വിലമതിക്കുന്ന ഭുമിയാണുള്ളത്.

കോടികള്‍ കടക്കുന്നു

കോടികള്‍ കടക്കുന്നു

സ്ഥലങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള വസ്തുവകകളുടെ മൊത്തം തുകയാണ് 1.71 കോടി രൂപ. ഇതു കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ കുല്‍സുവിന്റെ പേരിലുള്ള ഭൂമി, നിക്ഷേപം, കൈവശമുള്ള സ്വര്‍ണം എന്നിവയുടെ വിവിരങ്ങളും സമര്‍പ്പിച്ചിരുന്നു.

സ്വര്‍ണവും ഒട്ടേറെ

സ്വര്‍ണവും ഒട്ടേറെ

കുഞ്ഞാലിക്കുട്ടിയേക്കാള്‍ അധികമാണ് ഭാര്യയുടെ കൈവശമുള്ള ആസ്തിയെന്ന് കഴിഞ്ഞതവണ മല്‍സരിക്കുമ്പോള്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 2.42 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ക്കുള്ളത്. കൂടാതെ 10.16 ലക്ഷം രൂപയുടെ വാര്‍ഷിക വരുമാനമുണ്ട്. അതിന് പുറമെ കുല്‍സുവിന്റെ കൈവശം 106 പവന്‍ സ്വര്‍ണവുമുണ്ട്.

വാര്‍ഷിക വരുമാനം

വാര്‍ഷിക വരുമാനം

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം 6.66 ലക്ഷം രൂപയാണ്. ഭാര്യയുടേത് 10.16 ലക്ഷം രൂപയും. കുല്‍സുവിന്റെ പേരില്‍ 50 ലക്ഷത്തിന്റെ ഭൂമിയുണ്ടെന്നും നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കിയിരുന്നു.

ഭൂമിയും കെട്ടിടങ്ങളും

ഭൂമിയും കെട്ടിടങ്ങളും

കുഞ്ഞാലിക്കുട്ടിക്ക് 1.71 കോടി രൂപയുടെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. അതില്‍ 48.50 ലക്ഷത്തിന്റെ ഭൂസ്വത്ത് പാരമ്പര്യമായി കിട്ടിയതാണ്. ഭാര്യ കുല്‍സുവിന് 16.81 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാനുണ്ട്.

ബഷീറിന്റെ കൈവശം

ബഷീറിന്റെ കൈവശം

ഇത്തവണ വേങ്ങരയില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീറും സ്വത്ത് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൈയിലുള്ളത് 2500 രൂപയാണെന്ന് ബഷീര്‍ പറയുന്നു. ഭാര്യയുടെ കൈയില്‍ 2000 രൂപയും.

ഒട്ടും മോശമല്ല സ്ഥാനാര്‍ഥികള്‍

ഒട്ടും മോശമല്ല സ്ഥാനാര്‍ഥികള്‍

ബഷീറിന്റെ നിക്ഷേപം 6,40,764 രൂപയാണ്. ഭാര്യയ്ക്ക് 20 പവനും കാറും ഉള്‍പ്പെടെ 25,81,690 രൂപയുടെ സ്വത്തുണ്ട്. കൂടാതെ 19.50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്നും ബഷീര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭാര്യക്ക് ഭൂമിയില്ല.

English summary
Vengara byelection: KNA Khadar, PP Basheer, Kunjalikutty Asset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X