കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിക്ക് പകരം കെഎന്‍എ ഖാദര്‍? വേങ്ങര ചര്‍ച്ച മുറുകി, അപ്പൊ കെപിഎ മജീദ്

വേങ്ങര മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണ്. കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലം. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിക്ക് മികച്ച വോട്ടാണ് ഈ മണ്ഡലത്തില്‍ നിന്നു ലഭിച്ചത്.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ചതിന് ശേഷം അകത്തളങ്ങളില്‍ ഒതുങ്ങി നിന്ന ചര്‍ച്ചയായിരുന്നു വേങ്ങര മണ്ഡലത്തിലെ കാര്യങ്ങള്‍. കുഞ്ഞാലിക്കുട്ടി പോയതോടെ വേങ്ങരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുകയാണ്. ആരെയാണ് മുസ്ലിം ലീഗ് വേങ്ങരയില്‍ മല്‍സരിപ്പിക്കുക.

ഈ ചോദ്യമാണ് മലപ്പുറത്തെ രാഷ്ട്രീയ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ഉയരുന്നത്. ആരെ നിര്‍ത്തിയാലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ജയിക്കുമെന്നതില്‍ മലപ്പുറത്തെ ഒരു പാര്‍ട്ടിക്കാര്‍ക്കും രണ്ടഭിപ്രായമില്ല. പക്ഷേ മുസ്ലിം ലീഗ് ആരെ നിര്‍ത്തുമെന്നതാണ് ചര്‍ച്ച. ഇതില്‍ നിര്‍ണായകമായ രണ്ടു പേരുകളാണ് ഒടുവില്‍ കേള്‍ക്കുന്നത്.

മുമ്പ് കേട്ടിരുന്ന പേരുകള്‍

മുമ്പ് കേട്ടിരുന്ന പേരുകള്‍

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി ഒഴിയുമ്പോള്‍ കേട്ടിരുന്ന പേരുകള്‍ താനൂര്‍ മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദര്‍ എന്നിവരുടേതായിരുന്നു.

ബന്ധുവിന്റെ പേരും ചര്‍ച്ചയായി

ബന്ധുവിന്റെ പേരും ചര്‍ച്ചയായി

ഒടുവില്‍ യൂത്ത് ലീഗ് നേതാക്കളുടെ അഭ്യര്‍ഥന വന്നു. യുവ നേതാവിനെ വേങ്ങരയില്‍ മല്‍സരിപ്പിക്കണമെന്ന്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും ബ്ലോക്ക് നേതാവുമായ വ്യക്തിയെ കുറിച്ചും ചര്‍ച്ച ചെയ്തു. ഇദ്ദേഹത്തിനാണ് സാധ്യതയെന്ന് പറയുന്ന നേതാക്കള്‍ ഇപ്പോഴുമുണ്ട് മുസ്ലീംലീഗില്‍.

ഖാദറിന് അനുകൂലം

ഖാദറിന് അനുകൂലം

എന്നാല്‍ ഒടുവില്‍ തീരുമാനം കെഎന്‍എ ഖാദറിന് അനുകൂലമാണെന്നാണ് ലീഗ് നേതാക്കള്‍ നല്‍കുന്ന സൂചനകള്‍. മറ്റുള്ളവരുടെ പേര് പരിഗണനയില്‍ വന്നിരുന്നെങ്കിലും കെഎന്‍എ ഖാദര്‍ മല്‍സരിക്കുന്നതാണ് നല്ലതെന്ന് ധാരണയിലെത്തുകയായിരുന്നുവത്രെ.

താല്‍പ്പര്യമില്ലെന്ന് മജീദ്

താല്‍പ്പര്യമില്ലെന്ന് മജീദ്

കെപിഎ മജീദ് വേണ്ടെന്ന് ചില നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കിടയിലും അത്തരമൊരു അഭിപ്രായമുണ്ടായി. ഇതേ വേളയില്‍ തന്നെ മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മജീദും അറിയിച്ചുവെന്ന് നേതാക്കള്‍ പറയുന്നു.

വള്ളിക്കുന്നിലെ പ്രകടനം

വള്ളിക്കുന്നിലെ പ്രകടനം

ഈ സാഹചര്യത്തിലാണ് ഖാദറിന് വഴിയൊരുങ്ങുന്നത്. നേരത്തെ വള്ളിക്കുന്ന് എംഎല്‍എയായിരുന്നു ഖാദര്‍. മോശമല്ലാത്ത പ്രതിഛായയാണ് അദ്ദേഹത്തിന് വള്ളിക്കുന്നിലുള്ളത്. കഴിഞ്ഞ തവണ സീറ്റ് നല്‍കാത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു.

സഭയിലെ ശക്തന്‍

സഭയിലെ ശക്തന്‍

നിയമസഭയില്‍ മുസ്ലിം ലീഗിന് കരുത്തരായ നേതാക്കളെ ആവശ്യമാണെന്ന് നേതൃത്വങ്ങളില്‍ അഭിപ്രായമുണ്ട്. ശക്തമായ വാദങ്ങള്‍ ഉന്നയിക്കാന്‍ ഖാദറിന്റെ സാന്നിധ്യം സഭയില്‍ ആവശ്യമാണെന്ന അഭിപ്രായവും അദ്ദേഹത്തിന് ഗുണമായി.

വിജ്ഞാനം വന്നാല്‍ പ്രഖ്യാപനം

വിജ്ഞാനം വന്നാല്‍ പ്രഖ്യാപനം

തിരഞ്ഞെടുപ്പ് വിജ്ഞാനം പ്രഖ്യാപിച്ചാല്‍ തൊട്ടുപിന്നാലെ കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായ ഭിന്നതകളും നിലനില്‍ക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

രണ്ടത്താണിയുടെ കാര്യം

രണ്ടത്താണിയുടെ കാര്യം

താനൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മല്‍സരിപ്പിക്കണമെന്ന് ചിലര്‍ നിര്‍ദേശം വച്ചിരുന്നു. നിയമസഭയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.

ശത്രുക്കള്‍ ഏറ്റുപിടിക്കും

ശത്രുക്കള്‍ ഏറ്റുപിടിക്കും

എന്നാല്‍ ഒരു മണ്ഡലത്തില്‍ പരാജയപ്പെട്ട വ്യക്തിയെ വേങ്ങരയില്‍ കൊണ്ടുവന്നു മല്‍സരിപ്പിക്കുന്നത് രാഷ്ട്രീയ ശത്രുക്കള്‍ ഏറ്റുപിടിക്കുമെന്ന ആശങ്കയാണ് കെഎന്‍എ ഖാദറിലേക്ക് ചര്‍ച്ച എത്താന്‍ കാരണം. കെപിഎ മജീദ് മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കൂടി വ്യക്തമാക്കിയതോടെ ഖാദറിന് വഴി എളുപ്പമായി.

വേങ്ങര ഉറച്ച പച്ചക്കോട്ട

വേങ്ങര ഉറച്ച പച്ചക്കോട്ട

വേങ്ങര മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണ്. കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലം. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിക്ക് മികച്ച വോട്ടാണ് ഈ മണ്ഡലത്തില്‍ നിന്നു ലഭിച്ചത്. അതേസമയം, ഇടതുസ്ഥാനാര്‍ഥി ആരെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കിയില്ല. തങ്ങള്‍ വിഷയം ചര്‍ച്ചക്കെടുത്തിട്ടില്ലെന്നാണ് അവരുടെ പ്രതികരണം.

English summary
KNA Khadar will be contest for IUML in Vengara byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X