കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുമസിന് 200 പേരെ മതംമാറ്റുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഹെല്‍പ് ലൈന്‍

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ക്രിസ്തുമസ് ദിനത്തില്‍ ഏകദേശം 200 പേര്‍ മതപരിവര്‍ത്തനം നടത്തുമെന്ന് വിശ്വഹിന്ദു പരിത്ത് ഹെല്‍പ്പ് ലൈന്‍. ഹിന്ദു മതത്തില്‍ നിന്നും മറ്റ് മതങ്ങളിലേയ്ക്ക് പോയവരെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മതപരിവര്‍ത്തനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 50 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന്‍ പറഞ്ഞു.

ഹിന്ദു മതത്തില്‍ നിന്നും മറ്റ് മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം നടത്തിയവരെ തിരികെ എത്തിയ്ക്കുക എന്ന ലക്ഷ്യമാണ് വിശ്വഹിന്ദു പരിഷത്തിനുള്ളത്. ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഹിന്ദു ഹെല്‍പ് ലൈന്‍ കോള്‍സെന്റര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ആലപ്പുഴയിലും കൊല്ലത്തും മതപരിവര്‍ത്തനം നടന്നത് വാര്‍ത്തയായിരുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചയാളാണ് ഹിന്ദു ഹെല്‍പ് ലൈന്‍ കോ ഓര്‍ഡിനേറ്ററായ അനീഷ്.

Kerala

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിയ്ക്കുന്നവരെ തുടര്‍ന്നും സഹായിക്കുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ പറയുന്നു. മതം മാറുന്നവര്‍ക്ക് എല്ലാ സഹായവും സംരക്ഷണവും ഹിന്ദു സംഘടനകള്‍ നല്‍കുമെന്ന് അനീഷ് പറയുന്നു. ഘര്‍ വാപസി എന്ന ആശയം തങ്ങള്‍ വര്‍ഷങ്ങളായി നടത്തി വരികയാണെന്നും സംഘടന അവകാശപ്പെടുന്നു.

English summary
VHP leader said that 200 people showed their interest to convert Hinduism on Christmas Day in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X