കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് വിജിലന്‍സ് കേസുകള്‍; സിഡ്‌കൊ മുന്‍ എംഡിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം പിടിച്ചെടുത്തു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: നിരവധി വിജലന്‍സ് കേസുകള്‍ നേരിടുന്ന സിഡ്‌കൊ മുന്‍ എംഡി സജി ബഷീറിന്റെ വീട്ടില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 23 ലക്ഷം രൂപ കണ്ടെടുത്തു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്. നിലവില്‍ സജി ബഷീറിനെതിരെ എട്ട് വിജിലന്‍സ് കേസുകളുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു റെയ്ഡ്. തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന പ്രാധമിക പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്വത്തുവകകളെപ്പറ്റി വിജിലന്‍സിന് വിവരം ലഭിച്ചെന്നാണ് സൂചന. സജി ബഷീറിനെതിരെ വിജലന്‍സ് എഫ്‌ഐആര്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സജി ബഷീര്‍ സിഡ്‌കൊ എംഡിയായി ചുമതലേയറ്റത്.

Saji basheer

എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ഇയാളെ തുടരാന്‍ അനുവദിച്ചു. സാമ്പ്തതിക ക്രമക്കേടുമായി ബന്ദപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും സജിബഷീറിനെ മാറ്റിയിരുന്നില്ല. ഈ കാലയളവില്‍ ഇയാള്‍ക്കെതിരെ എട്ടു വിജിലന്‍സ് അന്വേഷണങ്ങളാണ് വന്നത്.

Read Also: ദളിത് യുവതിയുടെ ആത്മഹത്യ ശ്രമം; ഷംസീറിനും ദിവ്യക്കുമെതിരെ എസ്‌സി എസ്റ്റി കമ്മീഷനും കേസെടുത്തു...

ഇതില്‍ രണ്ടുകേസുകളില്‍ ഒന്നാം പ്രതിയായിരുന്നു. ഒലവക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ ഷെഡുകള്‍ വാടകയ്ക്ക് നല്‍കിയതില്‍ സിഡ്‌കോയ്ക്ക് ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഒന്നാമത്തെ കേസ്. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാര്തതിലേറിയതോടെ സജിബഷീറിനെതിരെ അന്വേഷണം നടത്തിയിരുന്നു.

എറണാകുളത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഭീമ ജ്വല്ലറിക്ക് കൈമാറാനുള്ള തീരുമാനം എല്‍ഡിഎഫ് റദ്ദാക്കി. കടവന്ത്രയില്‍ സിഡ്‌കോയുടെ ഉടമസ്ഥതയിലുള്ള 5.13 ഏക്കര്‍ ഭൂമിയാണ് ഭീമയക്ക് കൈമാറാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നീക്കം നടന്നത്. അന്നത്തെ എംഡി സജി ബഷീറിന്റെ നേതൃത്വത്തിലായിരുന്നു നീക്കം നടന്നത്.

ആയിരം കോടിയിലേറെ രൂപ മതിപ്പ് വിലയുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭൂമി വെറും 15 കോടി രൂപ മാത്രം മുന്‍കൂര്‍ വാങ്ങി 80 വര്‍ഷത്തേക്ക് ഭീമാ ജ്വല്ലറിക്ക് കൈമാറാനായിരുന്നു തീരുമാനിച്ചത്. വ്യവസായ കേന്ദ്രം നിര്‍മ്മിക്കാനാണ് സിഡ്‌കോ സര്‍ക്കാര്‍ ഭൂമി ഭീമ ജ്വല്ലറിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്.

അഭിഭാഷകരുടെ ധാര്‍ഷ്ട്യം; യുവഡോക്ടറും കുടുംബവും 21 ദിവസമായി അന്യായ തടങ്കലില്‍ !അഭിഭാഷകരുടെ ധാര്‍ഷ്ട്യം; യുവഡോക്ടറും കുടുംബവും 21 ദിവസമായി അന്യായ തടങ്കലില്‍ !

80 വര്‍ഷം കൊണ്ട് ഭൂമി വിലയില്‍ വരുന്ന വര്‍ദ്ധന പോലും കണക്കാക്കാതെയാണ് കുറഞ്ഞ തുകയ്ക്ക് കോടികള്‍ വിലവരുന്ന ഭൂമി സിഡ്‌കോ എഴുതിക്കെടുക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഡിയായിരുന്ന സജിബഷീറാണ് അഴിമതിക്ക് എല്ലാ ഒത്താശയും നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Unaccounted Money, Vigilance booked case against SIDCO Former MD Saji basheer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X