കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സാറിന്റെ 'പാലാ'യില്‍ ജേക്കബ് തോമസിന്‌ വിലക്ക്; കോളേജിലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി !

  • By Vishnu
Google Oneindia Malayalam News

കോട്ടയം: മുന്‍ മന്ത്രി കെഎം മാണിയുടെ സാമ്രാജ്യമാണ് ഇപ്പോഴും പാല. പാലായിലെ മാണിസാറിനെ അഴിമതി കേസില്‍ അകത്താക്കാന്‍ നോക്കുന്നത് ആരുമായിക്കോടെ നാട്ടില്‍ കാലുകുത്തരുതെന്നായാലോ. പാല സെന്റ് തോമസ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലേക്ക് ക്ഷണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അവസാനം കോളേജ് അധികൃതര്‍ വിലക്കി.

ബാര്‍കോഴ കേസില്‍ കെഎം മാണിയെ കുടുക്കിയ ജേക്ക് തോമസിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നാണ് ഭീഷണി. ഭീഷണിക്ക് വഴങ്ങി കോളേജ് അദ്ദേഹത്തെ പരാപാടിയില്‍ നിന്ന് ഒഴിവാക്കി. സെപ്തംപര്‍ 29ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രഭാഷണവും അവാര്‍ഡ് ദാനവും നിര്‍വ്വഹിക്കാനാണ് സംഘാടകര്‍ ജേക്കബ് തോമസിനെ ക്ഷണിച്ചിരുന്നത്.

jacob thomas

ജേക്കബ് തോമസിനോട് പരിപാടിയില്‍ പ്രഭാഷണം നടത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായി സാങ്കേതിക കാരണങ്ങള്‍ പരിപാടി റദ്ദാക്കിയതായി ജേക്കബ് തോമസിനെ സംഘാടകര്‍ അറിയിക്കുകയായിരുന്നു.

ബാര്‍കോഴ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കോളേജിലേക്ക് വിളിച്ചാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും സംഘര്‍ഷമുണ്ടാവുമെന്നുമായിരുന്നു ഭീഷണിയെന്ന് സംഘടാകര്‍ പറയുന്നു. നാല് മാസം മുമ്പാണ് ജേക്ക് തോമസിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അതിന് ശേഷമാണ് ബാര്‍കോഴ കേസ് അന്വേഷമം പുനരാരംഭിച്ചതെന്നും സംഘാടകര്‍ വയ്കതമാക്കുന്നു.

എന്നാല്‍ പരിപാടി റദ്ദാക്കിയിട്ടില്ലെന്നും മാറ്റിവയ്ക്കുക മാത്രമാണ് ചെയ്‌തെന്നുമാണ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്. 29ന് കോളേജില്‍ എന്‍എസ്എസ് പ്രോഗ്രാം നടക്കുന്നതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്നാണ് വാദം. ഓഡിറ്റോറിയം ലഭ്യമല്ലെന്നാണ് വിശദീകരണം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vigilance Director Jacob Thomas has been dropped from an event organized at Pala St Thomas College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X