വേലി തന്നെ വിളവ് തിന്നുന്നു!!! പണം വാങ്ങി കെഎസ്ആർടിസി ബസ്സുകൾ കേടാക്കുന്നു !! ഉന്നതർ കുടുങ്ങും

കെയുആര്‍ടിസിയിലെ 10 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

  • Updated:
  • By: മരിയ
Subscribe to Oneindia Malayalam
തിരുവനന്തപുരം: സ്വകാര്യ ബസ് മുതലാളിമാരില്‍ നിന്ന് പണം വാങ്ങി കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ്സുകളുടെ എഞ്ചിന്‍ കേടാക്കിയെന്ന പരാതിയില്‍ മുന്‍ സിഎംഡിയ്‌ക്കെതിരെ അന്വേഷണം.
കെയുആര്‍ടിസിയിലെ 10 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
പരാതി

സ്വകാര്യ ലോബിയെ സഹായിക്കാനായി 2021വരെ പെര്‍മിറ്റ് ഉള്ള പുതിയ വോള്‍വോ ബസ്സുകള്‍ കേടാക്കിയെന്നാണ് ആരോപണം.കുറഞ്ഞ തുകയ്ക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് ഒഴിവാക്കാന്‍ സ്വകാര്യ ബസ്സുകാര്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി കൊടുത്ത് എഞ്ചിന് കേടാക്കുകയായിരുന്നത്രേ...

ആരൊക്കെ കുടുങ്ങും

കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ആന്റണി ചാക്കോ, ഡിപ്പോ എഞ്ചിനീയര്‍ എസ് ഷിബു, ഡിടിഒപി ബാബു കുമാര്‍, അസി. എഞ്ചിനീയര്‍ ഉത്തമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ എം ശ്രീകുമാര്‍, ആര്‍് ചന്ദ്രബാബു, വിജിലന്‍സ് ഓഫീസര്‍ ഇ ജോണ്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം.

പരാതി നല്‍കിയത്

കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് തട്ടിപ്പ് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയത്. വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറും, വിതുര ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജൂഡ് ജോസഫും ആണ് പരാതി നല്‍കിയത്.

കട്ടപ്പുറത്ത്

കെഎസ്ആര്‍ടിസി കോടികള്‍ മുടക്കി വാങ്ങിയ വോള്‍വോ ബസ്സുകളില്‍ പലതും കട്ടപ്പുറത്താണ്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ജെന്റ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലോ ഫ്‌ളോര്‍ ബസ്സുകള്‍ വാങ്ങുന്നത്. ലാഭകരമായ റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ പോലും കട്ടപ്പുറത്ത് ആയാല്‍ അത് നന്നാക്കാനുള്ള ശ്രമം കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ലെന്ന ആരോപണം ഉണ്ട്.

English summary
Vigilance Enquiry against KSRTC officers.
Please Wait while comments are loading...