കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ പിടിവിടാതെ കോഴകള്‍;മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍.കോഴി നികുതി വെട്ടിപ്പ് കേസില്‍ കെഎം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍.

ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതത്. കോഴി നികുതി ഇളവ് നല്‍കി 200 കോടി ഖജനാവില്‍ നഷ്ടം വരുത്തിയെന്നാണ് കേസ്‌മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ആയുര്‍വേദ ഉല്‍പ്പാദകര്‍ക്ക് നികുതി ഇളവ് അനുവദിച്ച കേസിലും മാണിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

KM Mani

ഇറച്ചി കോഴി കടത്തിന് തൃശൂരിലെ തോംസണ്‍ ഗ്രൂപ്പ് 65 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി വാണീജ്യ വകുപ്പ് കണ്ടെത്തിയിരുന്നു. വെട്ടിപ്പ് കണ്ട് പിടിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ മാണി താല്‍പ്പര്യമുള്ളവരെ നിയമിച്ചു. ഇവര്‍ തോംസണ്‍ ഗ്രൂപ്പിന് നികുതി ഇളവ് നല്‍കുകയും ചെയ്തു. ആയുര്‍വേദ മരുന്നിന് സര്‍ക്കാര്‍ ഈടാക്കിയിരുന്ന നികുതി നാല് ശതമാനത്തില്‍ നിന്ന് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇത് പിന്നീട് അഞ്ച് ശതമാനമാക്കി വെട്ടികുറച്ച് കമ്പനികളെ സഹായിച്ചുവെന്നും വിജിലന്‍സ് സംഘം കണ്ടെത്തി.

English summary
Vigilance FIR against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X