കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയില്‍ നിന്നും മാണി ഊരി വരുന്നു; 3 കേസുകളില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം സ്വദേശിയാണ് മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് നടത്തിയ സമൂഹ വിവാഹം, ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനം എന്നിവയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ ത്വരിതാന്വേഷണത്തില്‍ കണ്ടെത്തി. ഈ മൂന്ന് കേസുകള്‍ക്കും കേരള കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കി.

കേരള കോണ്‍ഗ്രസ് (എം)ന്റെ സുവര്‍ണ്ണ ജൂബിലിയുടെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിന്റെ മറവില്‍ ഒഴുക്കിയ കോടികളുടെ ഉറവിടവും മറ്റു രണ്ട് അഴിമതിയെക്കുറിച്ചും പ്രാഥമികാന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം നടന്ന ത്വരിതാന്വേഷണത്തിലാണ് മാണിക്ക് ക്ലീന്‍ചിറ്റ് ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി മാണിക്കെതിരായ കേസുകള്‍ അന്വേഷിച്ച് 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.

 വിജിലന്‍സ് കോടതി

വിജിലന്‍സ് കോടതി

സമൂഹ വിവാഹത്തിനായി ചെലവഴിച്ച അഞ്ച് കോടിയോളം രൂപയെ കുറിച്ചും കോഴവാങ്ങി ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിച്ചതിലും കെഎസ്എഫ്ഇയില്‍ നിയമനം നടത്താന്‍ കെ എം മാണി കൈക്കൂലി വാങ്ങിയതിലും പ്രാഥമികാന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

 പ്രചരണം

പ്രചരണം

പാര്‍ട്ടിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സമൂഹ വിവാഹം നടത്തിയത്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ പ്രചരണത്തിനായി ഒരു കോടിയോളം രൂപ ചെലവാക്കുകയും, സമൂഹവിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് സ്വര്‍ണ്ണം ഉള്‍പ്പടെ മൂന്നു ലക്ഷത്തോളം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു.

 ആരോപണം

ആരോപണം

സമൂഹ വിവാഹത്തിന് യാതൊരുവിധ നിയമസാധുതയും ഇല്ലെന്നും ഇതില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. ബാര്‍കോഴ വഴി ലഭിച്ച പണം ഇതിനായി ഉപയോഗിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

10 ലക്ഷം

10 ലക്ഷം

കേരളത്തിലെ കോടതികളില്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് ഒരാളില്‍ നിന്നും 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ കൈക്കൂലി വാങ്ങി. ഓരോ നിയമനത്തിനും 10 ലക്ഷം രൂപ വീതം കെ എം മാണിക്ക് നല്‍കിയെന്നായിരുന്നു ആരോപണം.

മാണിയുടെ ബന്ധു

മാണിയുടെ ബന്ധു

കെഎസ്എഫ്ഇ നിയമനങ്ങള്‍ക്ക് മൂന്നു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ താന്‍ വാങ്ങാറുണ്ടെന്നും ഇതില്‍ അഞ്ചു ലക്ഷം രൂപ വീതം കെ എം മാണിക്ക് നല്‍കാറുണ്ടെന്നും മാണിയുടെ ബന്ധു വെളിപ്പെടുത്തിയിരുന്നുവെന്നും ഇത് അന്വേഷിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Vigilance give clean chit to KM Mani in three graft cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X