കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജൻ തിരിച്ചെത്തും?കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്,ജയരാജന് ഒരു നേട്ടവുമുണ്ടായിട്ടില്ല...

വിവാദ നിയമനത്തിലൂടെ ആർക്കും സാമ്പത്തികമായോ അല്ലാതയോ നേട്ടമുണ്ടാക്കാനായിട്ടില്ലെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

Google Oneindia Malayalam News

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മുൻമന്ത്രി ഇപി ജയരാജന് ആശ്വാസം. ബന്ധുനിയമനുവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. വിവാദ നിയമനത്തിലൂടെ ആർക്കും സാമ്പത്തികമായോ അല്ലാതയോ നേട്ടമുണ്ടാക്കാനായിട്ടില്ലെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

സാമ്പത്തികമായോ അല്ലാതയോ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് തെളിഞ്ഞതിനാൽ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ പ്രതികളിൽ ആരെങ്കിലും സാമ്പത്തികമായോ അല്ലാതയോ നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതിനിലാണ് വിജിലൻസ് വിശദീകരണം നൽകിയത്.

പികെ ശ്രീമതിയുടെ മകനെ...

പികെ ശ്രീമതിയുടെ മകനെ...

ഇപി ജയരാജന്റെ ഭാര്യാസഹോദരി പികെ ശ്രീമതി എംപിയുടെ മകൻ പികെ സുധീർ നമ്പ്യാരെ ചട്ടം ലംഘിച്ച് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസ് ലിമിറ്റഡിന്റെ(കെഎസ്ഐഇഎൽ) മാനേജിംഗ് ഡയറക്ടറായി നിയമിച്ചതാണ് വിവാദങ്ങളുടെ തുടക്കം.

വിജിലൻസ് കണ്ടെത്തൽ...

വിജിലൻസ് കണ്ടെത്തൽ...

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കു ശുപാർശ ചെയ്യപ്പെട്ടിരുന്ന മറ്റു രണ്ടുപേരെ തഴഞ്ഞ്, ജയരാജന്റെ നിർദേശപ്രകാരമാണ് പികെ സുധീർ നമ്പ്യാരെ നിയമിച്ചതെന്ന് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു.

മന്ത്രിസ്ഥാനം നഷ്ടമായി...

മന്ത്രിസ്ഥാനം നഷ്ടമായി...

പികെ സുധീർ നമ്പ്യാരുടെ നിയമനം വിവാദമായതോടെ പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പാർട്ടിക്കുള്ളിലും അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഹൈക്കോടതി വിജിലൻസിനോട്...

ഹൈക്കോടതി വിജിലൻസിനോട്...

ഇപി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന കേസിലെ പ്രതികൾ സാമ്പത്തികമായോ അല്ലാതയോ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് ഹൈക്കോടതിയാണ് വിജിലൻസിനോട് ആവശ്യപ്പെട്ടത്.

കേസ് നിലനിൽക്കില്ലെന്ന്...

കേസ് നിലനിൽക്കില്ലെന്ന്...

കോടതി ആവശ്യപ്പെട്ട പ്രകാരം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഇപി ജയരാജനെതിരായ കേസ് നിലനിൽക്കിലെന്ന് അറിയിച്ചിരിക്കുന്നത്.

സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ല...

സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ല...

പികെ സുധീർ നമ്പ്യാരുടെ നിയമനത്തിലൂടെ ആർക്കും സാമ്പത്തികമായോ അല്ലാതയോ നേട്ടമുണ്ടായിട്ടില്ലെന്നും, അതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മസ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ

റമദാനിൽ അരുംകൊല!തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ചു,ഒരാൾ കൊല്ലപ്പെട്ടുറമദാനിൽ അരുംകൊല!തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ചു,ഒരാൾ കൊല്ലപ്പെട്ടു

രാവിലെ ഹിന്ദു വിവാഹം, വൈകിട്ട് ക്രിസ്റ്റ്യന്‍ വിവാഹം; സിജു വില്‍സണിന്റെ വ്യത്യസ്ത വിവാഹം കാണൂ

English summary
vigilance informed to high court that case wont exist against ep jayarajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X