കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി രക്ഷയില്ല!! അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരെ പിടിക്കാൻ വിജിലൻസ്!! പട്ടിക തയ്യാറാക്കുന്നു!!

നേരത്തെ കൈക്കൂലി കേസിൽ പിടിക്കപ്പെട്ടവർ, സ്വത്ത് സമ്പാദനത്തിൽ അന്വേഷണം നേരിടുന്നവർ, നിരന്തരം പരാതിക്കിടയാക്കുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരെ പിടിക്കാൻ വിജിലൻസ്. ആരോപണ വിധേയരായവരുടെയും നേരത്തെ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരുടെയും പട്ടിക തയ്യാറാക്കാനാണ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നിർദേശം വിജിലൻസ് ഡയറക്ടർ എസ്പിമാർക്ക് കൈമാറി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിജിലൻസ് ഡയറക്ടറുടെ നടപടി.

നേരത്തെ കൈക്കൂലി കേസിൽ പിടിക്കപ്പെട്ടവർ, സ്വത്ത് സമ്പാദനത്തിൽ അന്വേഷണം നേരിടുന്നവർ, നിരന്തരം പരാതിക്കിടയാക്കുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. ഈ ഉദ്യോഗസ്ഥരെ വിജിലൻസ് നിരന്തരം നിരീക്ഷിക്കും. വിജിലൻസ് ഇന്റലിജൻസ് യൂണിറ്റായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

bribe

ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെയാണ് നടപടി. കർഷകന്റെ ആത്മഹത്യയ്ക്ക് ശേഷം വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന 20 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പട്ടികയാണ് വിജിലൻസ് തയ്യാറാക്കുന്നത്. റവന്യൂ വകുപ്പിന് പുറമെ മോട്ടോർ വാഹന വകുപ്പ്, ചെക്പോസ്റ്റുകൾ, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പട്ടിക തയ്യാറാക്കും. വിജിലൻസ് ഡയറക്ടറായാരിക്കെ ജേക്കബ് തോമസാണ് ഈ നടപടി തുടങ്ങിവച്ചത്.

English summary
vigilance plans to list corrupted officials in revenue department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X