കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ നല്‍കിയത്. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടിലാണ് എട്ടുപേരെ പ്രതിചേര്‍ത്തിരിക്കുന്നത്.

  • By അക്ഷയ്‌
Google Oneindia Malayalam News

തൃശ്ശൂര്‍: മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍. സിഎന്‍ ബാലകൃഷ്‌ന് പുറമെ ഏഴ് പേര്‍ കൂടി എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ നല്‍കിയത്. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടിലാണ് എട്ടുപേരെ പ്രതിചേര്‍ത്തിരിക്കുന്നത്.

വിദേശ മദ്യം ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന പരാതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിജിലന്‍സ് പരിഗണിച്ചിരുന്നു. എന്നാല്‍ സിഎന്‍ ബാലകൃഷ്ണനടക്കമുള്ളവരെ പ്രതി ചേര്‍ക്കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു.

CN Balakrishnan

പ്രാഥമിക അന്വേഷണത്തില്‍ സിഎന്‍ ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് എതിരെ വ്യക്തമായ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന. തുടര്‍ന്നാണ് വ്യാഴാഴ്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇവരെ പ്രതിയാക്കി എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

English summary
Corruption in liquor purchase :Vigilance registers FIR against CN Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X