കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിയെ കട്ടവന്റെ തലയില്‍ തൂവല്‍ കാണില്ലേ ? കോഴിക്കോഴയിലെ തെളിവുകള്‍ ഹൈക്കോടതിയില്‍

  • By Vishnu
Google Oneindia Malayalam News

കൊച്ചി: കോഴി കോഴകേകസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുകളുമായി വിജിലന്‍സ് പിടിമുറുക്കുന്നു. കെഎം മാണിക്കെതിരായുള്ള തെളിവുകള്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ബ്രോയിലര്‍ ചിക്കന്റ മൈാത്തക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പിനെ സഹായിക്കാനായി മാണി ഇടപെട്ടതിന്റെ തെളിവുകളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ചിക്കന്‍ കോഴികളുടെ നികുതിപിരിവ് സ്‌റ്റേ ചെയ്യാനായി മാണി നല്‍കിയ ഉത്തരവാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയത്. അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുളള നികുതി പിരിവുകള്‍ സ്‌റ്റേ ചെയ്യാന്‍ മുഖ്യമന്ത്രിയ്ക്ക് മാത്രം അധികാരം ഉള്ളപ്പോഴാണ് ധനമന്ത്രിയായിരുന്ന കെഎം മാണി തോംസണ്‍ ഗ്രൂപ്പിന് വേണ്ടി ഉത്തരവിറക്കിയത്.

km mani

ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരാണ് തൃശൂരിലെ തോംസണ്‍ ഗ്രൂപ്പ്. 62 കോടി രൂപയുടെ നികുതിയാണ് തോംസണ്‍ ഗ്രൂപ്പില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കേണ്ടിയിരുന്നത്. എന്നാല്‍ മാണി പ്രത്യേക ഉത്തരവിലൂടെ ഇത് റദ്ദാക്കി. മാണിയുടെ ഉത്തരവ് അടങ്ങിയ ഫയലുകളാണ് വിജിലന്‍സ് കോഴി കോഴ കേസിലെ സത്യവാങ്മൂലത്തോടൊപ്പം ഹൈക്കോടതിയല്‍ സമര്‍പ്പിച്ചത്.

Read Also: വിദ്യാഭ്യാസ ബന്ദോ, ഇന്നോ, അടുത്ത വെള്ളിയാഴ്ച്ചയാവട്ടെ, എന്നാലും കെഎസ്‌യുവിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ

കോഴി കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്നായിരുന്നു മാണിക്കെതിരായ പരാതി. കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ താന്‍ സഹായിച്ചിട്ടില്ലെന്നാണ് കെഎം മാണി ആവര്‍ത്തിച്ച് പറയുന്നത്.

കോഴി നികുതിക്ക് പുറമേ ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ നികുതിയും എഴുതി തള്ളിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പതിനഞ്ചര കോടിയുടെ അഴിമതിയാണ് രണ്ട് ഇടപാടുകളിലൂടെ നടന്നത്. മാണിക്കെതിരായ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: സ്വര്‍ണം മാറ്റിയതെവിടേക്കെന്ന് ബാബുവിന്റെ ഭാര്യ ഉത്തരം പറയണം; സഹോദരന്‍ ജോഷിയിലേക്കും അന്വേഷണം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vigilance Submitted evidence against KM Mani on Chicken scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X