കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിക്ക് കുരുക്കിട്ട് വിജിലന്‍സ്; ബിജെപിയും കൈവിടുന്നു?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് കേസില്‍ പ്രതിയായ വെള്ളാപ്പള്ളി നടേശനെ ബിജെപിയും കൈവെടിയുന്നു. അവസരവാദിയെ പേറി നടക്കേണ്ടെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ഇടതുപക്ഷം അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ 'മണിയടിച്ചും' വിഎസിനെ ഇകഴ്ത്തി കാണിച്ചും വെള്ളാപ്പള്ളി നടത്തിയ രാഷ്ട്രീയ അഭ്യാസം അവസരവാദപരമാണെന്ന നിലപാടിലാണ് ബിജെപി നേതാക്കള്‍.

എസ്എന്‍ഡിപി യോഗം ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപീകരിച്ചത് ക്ലിക്കായില്ലെന്ന് മാത്രമല്ല വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രസംഗങ്ങള്‍ ബിജെപിക്ക് ക്ഷീണം ചെയ്‌തെന്ന നിലപാടും പാര്‍ട്ടിക്കുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടായത് സംഘടനാപരമായ കഴിവ് കൊണ്ടും കേന്ദ്ര ഭരണത്തിന്റെ പശ്ചാത്തലത്തിലുമാണെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം.

Vellappally Nadesan

മൈക്രോ ഫിനാന്‍സ് കേസില്‍ പരിധിവിട്ട് വെള്ളാപ്പള്ളിയെ സംരക്ഷിക്കാന്‍ നിന്നാല്‍ അത് പൊതു സമൂഹത്തിന് മുന്നില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലും ഇതിന്റെ ഭാഗമായുണ്ട്. വെള്ളാപ്പള്ളിയുമായി ബന്ധമുള്ള കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു വിഭാഗം ബിജെപിക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

ശാശ്വതികാനന്ദ സ്വാമിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ കുറിച്ചും എടുത്ത ചാടി അഭിപ്രായ പ്രകടനം നടത്തേണ്ടെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്. വെള്ളാപ്പള്ളിയുമായി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ശിവഗിരി മഠത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടുമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനും ആര്‍എസ്എസിനുമുള്ളത്.

English summary
Vigilance tighted knot Vellappally, BJP did not ptrotect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X