കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബ്ബിനെതിരെയില്ലാത്ത അന്വേഷണം മാണിക്കെതിരെ മാത്രമോ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ മന്ത്രിമാര്‍ക്ക് എതിരെ വിജിലന്‍സ് കേസുകള്‍ വരുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. എന്നാല്‍ കേസെടുക്കുന്നതിലും അതില്‍ നടപടിയെടുക്കുന്നതും എല്ലാം ആളുകള്‍ക്കനുസരിച്ച് മാറും.

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണി ഒന്നാം പ്രതിയാണ്. ക്വിക് വെരിഫിക്കേഷന്‍ ഇത്തിരി വൈകിക്കാന്‍ ശ്രമിച്ചെങ്കിലും മാണിയെ രക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് തോന്നുന്നില്ല.

PK Abdu Rabb

എന്നാല്‍ കേരള കോണ്‍ഗ്രസിനോടുള്ള നിലപാടല്ല സര്‍ക്കരിന് മുല്ലീം ലീഗിനോട്. ഇത് വെറുതേ പറയുന്നതല്ല. ചില തെളിവുകളൊക്കെ ഇതിനുണ്ടത്രെ.

ഓപ്പണ്‍ സ്‌കൂള്‍ അഴിമതി ആരോപണമാണ് സംഭവം. കേസ് വിജിലന്‍സ് അന്വേഷിക്കാന്‍ ധാരണയായതായിരുന്നു. ഇതില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താനും തത്വത്തില്‍ തീരുമാനമായിരുന്നതാണത്രെ. എന്നാല്‍ എന്തുകൊണ്ടോ ഇത് നടന്നില്ല. വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പരാതി വിദ്യാഭ്യാസ വകുപ്പിന് തന്നെ അയച്ചുകൊടുക്കാനാണ് വിജിലന്‍സ് തീരുമാനിച്ചതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

KM Mani

അഴിമതിക്ക് മന്ത്രി കൂട്ടുനിന്നു എന്നതിന് തെളിവുകള്‍ സഹിതം ആണത്രെ വിജിലന്‍സിന് പരാതി കിട്ടിയത്. പ്രധാന തസ്തികകളിലെ നിയമന മാനദണ്ഡങ്ങള്‍ പോലും തത്പര കക്ഷികള്‍ക്കായി മാറ്റിയെന്നായിരുന്നു ആരോപണം. വിജിലന്‍സ് ഡയറക്ടര്‍ അറിയാതെയാണ് കേസില്‍ ക്വിക് വെരിഫിക്കേഷന്‍ നടത്താതെ ഫയല്‍ വിദ്യാഭ്യാസ വകുപ്പിന് അയച്ചതെന്നാണ് ആരോപണം.

English summary
Vigilance toppled enquiry against education minister PK Abdu Rabb in open school case: Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X