കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സ് ആവശ്യപ്പടുന്ന രേഖകള്‍ എന്തിന് ഒളിപ്പിക്കുന്നു; തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്‌

  • By Pratheeksha
Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. കഴിഞ്ഞ ആറുമാസത്തിനിടെ ഗതാഗത വകുപ്പിന്റേതായി പുറത്തിറക്കിയ ഉത്തരവുകളില്‍ ക്രമക്കേടുണ്ടെന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഈ കാലയളവില്‍ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് പരിശോധനയ്ക്കു വിധേയമാക്കുക. വാഹനങ്ങളുടെ പുക പരിശോധിക്കുന്ന കേന്ദ്രങ്ങള്‍ ഒരു കമ്പനിയുടെ സോഫ്ട് വെയര്‍ മാത്രം ഉപയോഗിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്‌ പരിശോധനയ്ക്കു വിധേയമാക്കും. ചില വാഹന ഡീലര്‍മാര്‍ക്കു മാത്രം വകുപ്പ് നല്‍കിയ ഇളവും അന്വേഷിക്കും.

എല്ലാവരുമെന്നെ തോട്ടിയെന്നു വിളിച്ചു; മഗ്സസെ അവാര്‍ഡ് ജേതാവ് ബെസ്‌വാദ വില്‍സണ്‍ !!എല്ലാവരുമെന്നെ തോട്ടിയെന്നു വിളിച്ചു; മഗ്സസെ അവാര്‍ഡ് ജേതാവ് ബെസ്‌വാദ വില്‍സണ്‍ !!

to-29-1

മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്റ്റേജ് നിയന്ത്രണങ്ങള്‍ മറികടന്നു രണ്ടു സ്വകാര്യ നിര്‍മ്മാതാക്കള്‍ക്കായി ടോമിന്‍ ജെ തച്ചങ്കരി പുറത്തിറക്കിയ ഉത്തരവും വിവാദമായിരുന്നു. ഇവ സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

രേഖകള്‍ നല്‍കാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഉന്നതങ്ങളില്‍ നിന്നുളള പിന്തുണ കിട്ടുന്നതിനാലാണ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തെ ചെറുക്കുന്നതെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്.

English summary
vigilence probe orderd against kerala traffic commissioner tomin thachankari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X