കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍; ലീഗിനെ ക്ഷണിച്ചില്ല?

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വിഴിഞ്ഞം കരാര്‍ ഒപ്പിടലില്‍ മുസ്ലീം ലീഗിനെ ക്ഷണിച്ചില്ലെന്ന് റിപ്പോര്‍ട്ട്. പരിപാടിയില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവ ലീഗ് മന്ത്രിമാര്‍ വിട്ടുനിന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. മലപ്പുറത്തു നടന്ന ലീഗ് യോഗത്തില്‍ പങ്കെടുക്കാനായാണ് ഒപ്പിടല്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്ന് ലീഗ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇത്രയും വലിയൊരു കരാര്‍ ഒപ്പിടുന്നതില്‍ നിന്നും മാറിനിന്നതിന് അത് ന്യായീകരണമല്ല.

മുസ്ലീം ലീഗിനെ ക്ഷണിച്ചില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലീഗ് ക്ഷണിക്കപ്പെടേണ്ടവരല്ല, ക്ഷണിക്കുന്നവരാണ് എന്നായിരുന്നു കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞത്. സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല. വിഴിഞ്ഞം കരാര്‍ അദാനിക്ക് നല്‍കുന്ന കാര്യത്തില്‍ ലീഗിന് അതൃപ്തിയുള്ളതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

vizhinjam-port

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുസ്ലീം ലീഗിന്റെ പിടിവാശിയില്‍ കോടതിയിലെത്തി നില്‍ക്കുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരായി വിധി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് വേഗത്തില്‍ നടക്കുന്നതില്‍ ലീഗില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

അതിര്‍ത്തി നിര്‍ണയത്തിനുശേഷമുള്ള രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ലീഗിന്റെ സമ്മര്‍ദ്ദം. മലപ്പുറത്ത് മിക്ക പഞ്ചായത്തുകളിലും നടന്ന അതിര്‍ത്തി നിര്‍ണയം പൂര്‍ണമായും ലീഗിന് അനുകൂലമാകുന്ന നിലയിലാണ്. കോണ്‍ഗ്രസിന്റെ സഹായമില്ലാതെതന്നെ ജയിച്ചു കയറാവുന്ന വിധത്തിലാണ് അതിര്‍ത്തി നിര്‍ണയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പഴയ നിലയില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നാണ് ലീഗിന്റെ തീരുമാനം.

English summary
Vizhinjam port: Kerala government inks pact with Adani Ports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X