കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മും ബിജെപിയുടെ വഴിക്ക്; ബിജെപി മാത്രമല്ല എല്‍ഡിഎഫ് സര്‍ക്കാരും ഗാന്ധിജിയെ അപമാനിച്ചു

ഗാന്ധിജിയോടുളള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മനഃപൂര്‍വമാണെന്നും എത്രയുംപെട്ടെന്ന് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഗാന്ധിജിയെ അപമാനിച്ചെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിയുടെ പേരില്ല. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് ഗാനധിജിയുടെ പേരില്ലാത്തത്.

ഇത് ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും പൊതു ഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ ഗാന്ധി നിന്ദയാണെന്നും കെഎം സുധീരന്‍ കുറ്റപ്പെടുത്തി. സിപിഐഎമ്മും ഗാന്ധി നിന്ദയില്‍ ബിജെപിയുടെ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയോടുളള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മനഃപൂര്‍വമാണെന്നും എത്രയുംപെട്ടെന്ന് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

VM Sudheeran

ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു. മുന്‍കാലങ്ങളില്‍ ഗാന്ധിജിയുടെ ചിത്രങ്ങളായിരുന്നു ഖാദി ഗ്രാമവ്യവസായ കമ്മിഷന്‍ കലണ്ടറിലും ഡയറിയിലും പതിവ്. ഇക്കുറി നരേന്ദ്ര മോദി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ചിത്രമാണ് കലണ്ടറില്‍. ഇതിനു പിന്നാലെയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും ഗാന്ധിജിയെ നിന്ദിച്ചെന്ന ആരോപണവുമായി സുദീരന്‍ രംഗത്തെത്തിയിരിക്കുന്നത്.

English summary
VM Sudheeran against LDF Government for Gandhi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X