കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി പിരിധി വിട്ടെന്ന് സുധീരന്‍; ഇനിയും സര്‍ക്കുലര്‍ അയക്കും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന കെപിസിസി സര്‍ക്കുലറിനെതിരെ ഹൈക്കോടതി രംഗത്ത് വന്നപ്പോള്‍ അതിനെ അംഗീകരിക്കാന്‍ വിഎം സുധീരന്‍ തയ്യാറല്ല. സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന ഹൈക്കോടതി പരാമര്‍ശം അധികാരപരിധി വിട്ടിട്ടുളളതാണെന്നാണ് സുധീരന്റെ വിമര്‍ശനം.

വിഷയത്തില്‍ കെപിസിസിയുടെ നിലപാട് എന്തെന്ന് അറിയാന്‍ കോടതി തയ്യാറായില്ല. കോടതിയുടെ പരാമര്‍ശം സാമാന്യ നീതിക്ക് നിരക്കാത്തതാണെന്നും സുധീരന്‍ ആരോപിച്ചു.

VM Sudheeran

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലക്ക് പ്രവര്‍ത്തകര്‍ക്ക് ഇത്തരം നിര്‍ദ്ദശങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും സുധീരന്‍ പറഞ്ഞു. കോടതി നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അദ്ദേഹം ആരോപിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ക്കല്ല കെപിസിസി സര്‍ക്കുലര്‍ നല്‍കിയതെന്ന് സുധീരന്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ജയിച്ച, പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാക്കള്‍ക്കാണ് കത്തയച്ചത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടനാ സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വക്കില്ല. സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. ജനന്മ മുന്‍നിര്‍ത്തിയാണ് ബാര്‍ വിഷയത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നും സുധീരന്‍ വിശദീകരിച്ചു.

English summary
VM Sudheeran criticised High Court about its remark on KPCC's circular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X