കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമില്‍ ഇല്ലാത്തതാണ് പൗരോഹിത്യവും സ്ത്രീവിരുദ്ധതയും 'ഫ്യൂഡല്‍ പൗരോഹിത്യ'ത്തിന് റജീനയുടെ പോസ്റ്റ്

Google Oneindia Malayalam News

കോഴിക്കോട്: മദ്രസ അനുഭവങ്ങളെ ഫേസ്ബുക്കില്‍ കുറിയ്ക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത മാധ്യമപ്രവര്‍ത്തക വിപി റജീനയുടെ പുതിയ ഫേസബുക്ക് പോസ്റ്റ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. ഇസ്ലാമിലെ 'ഫ്യൂഡല്‍ പൗരോഹിത്യത്തെ' തുറന്ന് കാട്ടുന്നതാണ് റെജിനയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രണ്ട് തവണയിലെറെയാണ് കൂട്ട റിപ്പോര്‍ട്ടിംഗ് നടത്തി റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് ചിലര്‍ പൂട്ടിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റില്‍ തന്റെ നിലപാടുകള്‍ റെജിന വെട്ടിത്തുറന്ന് പറയുന്നത്. ഇസ്ലാമിലില്ലാത്ത പൗരോഹിത്യവും സ്ത്രീ വിരുദ്ധതയും മുസ്ലീം സമൂഹത്തില്‍ കൊണ്ടുവരാനും നിലനിര്‍ത്താനും ശ്രമിയ്ക്കുന്ന ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാണ് തനിയ്‌ക്കെതിരായ വിമര്‍ശനങ്ങളെന്നും റെജിന പോസ്റ്റില്‍ പറയുന്നു.

VP, Rajeena

രാജ്യത്തെ അസഹിഷ്ണുതയെപ്പറ്റി പറയുമ്പോള്‍ ആമിര്‍ഖാനേയും ഷാരൂഖ് ഖാനേയും പിന്തുണയ്ക്കുന്നവരാണ്. അസഹിഷ്ണുതയുടെ മറ്റൊരു മുഖം തുറന്ന് കാട്ടിയ റെജീനയെ കല്ലെറിയുന്നത്.

റെജീനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
പ്രിയ സുഹൃത്തുക്കളേ,
വല്ലാത്തൊരു മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞാന്‍ മുന്നോട്ട് വെച്ച നിലപാടുകളെ വസ്തുതാപരമായി എതിര്‍ക്കാന്‍ ത്രാണിയില്ലാത്തവര്‍ നിന്ദ്യവും നീചവുമായ ഭാഷയില്‍ എന്നെ വ്യക്തിഹത്യ നടത്തുകയാണ്. പല തവണയായി എന്റെ അക്കൗണ്ട് പൂട്ടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അക്കൗണ്ട് പൂട്ടിക്കുന്നതിന് പിന്നില്‍ ആരാണെന്ന് കൃത്യമായി ഉറപ്പില്ലാത്തത് കൊണ്ട് ആരിലേക്കും വിരല്‍ ചൂണ്ടുന്നില്ല, ഇക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്തുന്നുമില്ല. പക്ഷേ, വലിയൊരു വിഭാഗം ആളുകളുടെ സ്‌നേഹവും പിന്തുണയും കിട്ടുന്നത് കൊണ്ട് ഈ പ്രതിസന്ധി ഘട്ടം പോലും ആസ്വാദ്യകരമായി മാറുകയാണ്. എന്റെ വിശ്വാസവും നിലപാടുകളും സ്ഫുടം ചെയ്‌തെടുക്കാന്‍ സര്‍വ്വശക്തന്‍ കനിഞ്ഞു നല്‍കിയ അനുഗ്രഹമായേ ഞാനിതിനെ കാണുന്നുള്ളൂ. ഇസ്ലാമിലില്ലാത്ത പൗരോഹിത്യവും സ്ത്രീ വിരുദ്ധതയും മുസ്ലിം സമൂഹത്തില്‍ കൊണ്ടു വരാനും നില നിര്‍ത്താനും ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനുള്ള ഊര്‍ജ്ജമാണ് എനിക്കെതിരെ വന്ന ഓരോ തെറിയും. ഇതില്‍ ഞാനെന്ന വ്യക്തി തീര്‍ത്തും അപ്രസക്തമായ ഒരു ഘടകം മാത്രമാണ്. അതിലപ്പുറം ഈ വിവാദങ്ങളിലൂടെ മുന്നോട്ട് വെക്കപ്പെട്ട ആശയങ്ങള്‍ക്കാണ് പ്രാധാന്യം. ലിംഗനീതിയുടെയും സഹിഷ്ണുതയുടേയും രാഷ്ട്രീയത്തിന് കിട്ടിയ അംഗീകാരമാണ് നിങ്ങളെല്ലാവരും തന്ന ഓരോ വാക്കുകളും കമന്റുകളും. നിങ്ങളുടെ മറ്റു രാഷ്ട്രീയ, മത വിശ്വാസങ്ങള്‍ ഇതിന് തടസ്സമാവുന്നില്ലെന്നത് ഭാവിയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. നമ്മുടെ സമൂഹത്തില്‍, സമുദായത്തില്‍ ആഴത്തില്‍ വേരോടിയ സ്ത്രീ വിരുദ്ധതക്കും ആണ്‍കോയ്മാ രാഷ്ട്രീയത്തിന്റെ ഹുങ്കിനുമെതിരില്‍ പോരാടാന്‍ കൂടുതല്‍ പേര്‍ക്ക്, പ്രത്യേകിച്ചും പെണ്‍ കുട്ടികള്‍ക്ക് പ്രചോദനമാവുമെങ്കില്‍ അതാവും ഈ വിവാദത്തിന്റെ ഏറ്റവും വലിയ ഗുണവശം. ഇതിനകം തന്നെ പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ മുന്നോട്ട് വന്നത് ഇതിന്റെ സൂചനയാണ്. പുഴുക്കുത്തുകളെ നീക്കം ചെയ്ത് വൃത്തിയുള്ള സ്ഥാപനങ്ങളും നീതിയിലധിഷ്ഠിതമായ സാമുദായിക ഘടനയും രൂപപ്പെട്ടു വരാന്‍ ഇനിയും ഇത് പോലുള്ള ഒരു പാട് പോരാട്ടങ്ങള്‍ അനിവാര്യമാണ്.
അനുദിനം ശക്തിപ്പെട്ടു വരുന്ന സവര്‍ണ ഫാഷിസത്തെ പ്രതിരോധിക്കണമെങ്കില്‍ നമ്മുടെ ഉള്ളിലുള്ള ഫാഷിസ്റ്റ് ഭാവങ്ങളെയും തുടച്ചു നീക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ഫാഷിസത്തിനെതിരായ പോരാട്ടം ഫലപ്രദമാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പിന്നെ, അക്കൗണ്ട് പൂട്ടിച്ചതും എന്റെ സ്റ്റാറ്റസും 'നാടക' വും സിനിമയുമായൊക്കെ ചിത്രീകരിക്കുന്നവരോട് ഒരു വാക്ക്, ഇരകളുടെ പീഡനാനുഭവം വിവരിച്ച പോസ്റ്റിനു താഴെ ' ആസ്വദിക്കുകയായിരുന്നില്ലേ?' എന്ന് ചോദിച്ച കഴുകന്‍മാരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. നീതിയിലധിഷ്ഠിതമായ രാഷ്ട്രീയവും വിശ്വാസവും ഉയര്‍ന്നു വരുമ്പോഴേക്കും ചവറ്റുകൊട്ടയിലെത്താനുള്ളതാണ് നിങ്ങളുടെ ഫ്യൂഡല്‍ പൗരോഹിത്യ രാഷ്ട്രീയം.
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!
റജീന

പ്രിയ സുഹൃത്തുക്കളേ,വല്ലാത്തൊരു മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞാൻ മുന്നോട്ട് വെച്ച നിലപാടുക...

Posted by VP Rajeena on Thursday, November 26, 2015

English summary
VP Rajeena criticize 'Feudal Ministry' in Islam through her Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X