കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപി റജീനയുടെ ഫേസ്ബുക്ക് പൂട്ടിച്ചു... ആമിര്‍ ഖാനെ പിന്തുണയ്ക്കുന്നവര്‍ക്ക് റജീനയോട് എന്തിന് പക?

Google Oneindia Malayalam News

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയായ വിപി റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് കൂട്ട റിപ്പോര്‍ട്ടിങ് നടത്തി പൂട്ടിച്ചു. കഴിഞ്ഞ ദിവസം റജീന എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ചിലരെ പ്രകോപിപ്പിച്ചത്.

തന്റെ മദ്രസ അനുഭവങ്ങളാണ് റജീന ഫേസ്ബുക്കില്‍ കുറിച്ചത്. ഉസ്താദുമാരുടെ ബാലപീഡന സ്വഭാവങ്ങളെ കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങളായിരുന്നു അത്. ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ട് തുടങ്ങിയപ്പോള്‍ തന്നെ മതമൗലിക വാദികള്‍ രംഗത്തെത്തി.

ആമിര്‍ഖാന്റേയും ഷാറൂഖ് ഖാന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തെ അവരുടെ മതത്തിന്റെ പിന്തുണച്ചിരുന്ന ഒരു വിഭാഗം തന്നെയാണ് ഇപ്പോള്‍ റജീനയ്‌ക്കെതിരെ രംഗത്ത് വന്നിരിയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

VP Rajeena

റജീനയുടെ വ്യക്തിപരമായ അനുഭവം പുറത്ത് പറഞ്ഞതിനെ ഇവര്‍ കാണുന്നത് വേറെ രീതിയിലാണെന്നതാണ് ദു:ഖകരം. മദ്രസാധ്യാപകരുടെ പീഡോഫിലിക് സ്വഭാവത്തെക്കുറിച്ചുള്ള തുറന്നെഴുത്ത് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്ന് ഇവര്‍ വാദിയ്ക്കുന്നു.

റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അത്രയും മോശമായ രീതിയിലുള്ള കമന്റുകളുമായാണ് ഒരു വിഭാഗം എത്തിയത്. റജീനയെ മോശമായി ചിത്രീകരിയ്ക്കാനും ഇവര്‍ ശ്രമം നടത്തി. ഇതിനൊടുവിലാണ് അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചത്.

മൊത്തം മദ്രസ്സകളേയോ മദ്രസ്സാധ്യാപകരെയോ വിമര്‍ശിയ്ക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയിരുന്നില്ല റജീനയുടെ ഫേസ്ബുക്ക് പോസ്റ്റ്. പക്ഷേ ഇതില്‍ പ്രകോപിതരായവരെ കണ്ടാല്‍ തോന്നുക റജീന പറഞ്ഞത് അങ്ങനെയാണെന്നാണ്.

ഇത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരള വര്‍മ കോളേജില്‍ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ഫാസിസ്റ്റ് മനോഭാവത്തോടെ ഉറഞ്ഞുതുള്ളിയവരാണ് ഫാറൂഖ് കോളേജിലെത്തുമ്പോള്‍ അതിപുരോഗമന വാദികളായി മാറിയത്.

English summary
VP Rajeena's Facebook account removed due to mass reporting-report. Her Facebook post regarding Madrasa experiences made controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X