കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണ ശേഷവും ബിജെപിനേതാക്കൾ അരാജകത്വം സൃഷ്ടിക്കുന്നു;ബിജെപിക്ക് ധാർഷ്ഠ്യം,പ്രതിരോധിക്കണമെന്ന് വിഎസ്

അഴിമതിയിൽ മുങ്ങി കുളിച്ച് മുഖം വികൃതമായ ബിജെപി, അത് മറച്ചുവെക്കാൻ വേണ്ടിയാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നും വിഎസ് അച്യുതാനന്ദൻ കൂട്ടി ചേർത്തു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി-ആർഎസ്എസ് നേതാക്കൾ നടത്തിയ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരം ആക്രമണം അവിച്ചുവിട്ടതെന്ന് ഭരണ പരിഷ്ക്കരണ കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതചാനന്ദൻ. കനത്ത നാശ നഷ്ടങ്ങളാണ് ആക്രണത്തിൽ ഉണ്ടായിട്ടുള്ളത്.

ആക്രണത്തിന് ശേഷവും ബിജെപി നേതാക്കൾ നാട്ടിലാകെ അരാജകത്വം സൃഷ്ടിക്കുകയാണെന്നും വിഎസ് പറഞ്ഞു. ഇതിന്റെ തെളിവാണ് ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ മുങ്ങി കുളിച്ച് മുഖം വികൃതമായ ബിജെപി, അത് മറച്ചുവെക്കാൻ വേണ്ടിയാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നും വിഎസ് അച്യുതാനന്ദൻ കൂട്ടി ചേർത്തു.

ഫാസിസത്തിന്റെ വക്താക്കൾ

ഫാസിസത്തിന്റെ വക്താക്കൾ

സ്വൈര്യ ജീവിതവും ജനാധിപത്യ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന ധാർഷ്ഠ്യത്തോടെയാണ് ഫാസിസത്തിന്റെ വക്താക്കളായ ആർഎസ്എസും ബിജെപിയും നാട്ടിലാകെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്.

ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കണം

ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കണം

ആർഎസ്എസിന്റെ ആക്രമണങ്ങൾക്കെതിരെ ജാഗരൂകരായിരിക്കാനും, ജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാനും സിപിഎം പ്രവർത്തകരും, ജനാധിപത്യ വാദികളും തയ്യാറാകണമെന്നും വിഎസ് പറഞ്ഞു.

തകർക്കാമെന്ന് ആരും കരുതേണ്ട

തകർക്കാമെന്ന് ആരും കരുതേണ്ട

അതേസമയം തിരുവനന്തപുരത്തെ സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമങ്ങളഴിച്ചുവിട്ട് സിപിഎമ്മിന്റെ, അഴമതിക്കെതിരായ പോരാട്ടങ്ങളെ തകര്‍ക്കാമെന്ന് കരുതണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ്

സിപിഎം ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ്

ഏത് കക്ഷിയായലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ക്കു സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതും തെറ്റാണെന്ന് കോടിയേരി പറഞ്ഞു.

നീതീകരിക്കാനാകില്ല

നീതീകരിക്കാനാകില്ല

ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായത് നീതീകരിക്കാനാവാത്ത ആക്രമണ പരമ്പരയാണെന്നും നിരന്തരമായി പ്രകോപനങ്ങള്‍ സൃഷ്ടിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണ് അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദികളെന്നും കോടിയേരി കുറ്റപ്പെടുത്തി.

കണ്ണൂരിലും അതീവ ജാഗ്രത

കണ്ണൂരിലും അതീവ ജാഗ്രത

തലസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ അരങ്ങേറുന്ന ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം പൊലീസ് കനത്ത ജാഗ്രതയില്‍. തലസ്ഥാനത്തെ നഗരകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. അഞ്ഞൂറിലധികം പൊലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. തലസ്ഥാനത്ത അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

എകെജി സെന്ററിനും കാവൽ

എകെജി സെന്ററിനും കാവൽ

തിരുവനന്തപുരം റെയ്ഞ്ച് ഐജിയുടെ നിര്‍ദേശ പ്രകാരം എകെജി സെന്ററിന് കാവല്‍ ഏര്‍പ്പെടുത്തി. തലസ്ഥാനത്തെ ചില നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്നും ഭരണ നേതൃത്വത്തെ പോലീസ് അറിയിച്ചതായാണ് സൂചന. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയുമുളള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

English summary
VS Achuthananthan against BJP violence in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X