കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ കൈേയ്യറ്റക്കാര്‍ തടിച്ച് കൊഴുക്കുന്നത് രാഷ്ട്രീയക്കാരുടെ ഒത്താശയോടെ!! ജാതിയും മതവും മറ

മൂന്നാറില്‍ കൈയ്യേറ്റക്കാര്‍ തടിച്ച് കൊഴുക്കുന്നതായാണ് വിഎസിന്റെ ആരോപണം. ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്യുന്നത് രാഷ്ട്രീയക്കാരാണെന്നും വിഎസ്

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റക്കാര്‍ക്കെതിരെയും കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.

മൂന്നാറില്‍ കൈയ്യേററക്കാര്‍ തടിച്ച് കൊഴുക്കുന്നതായി വിഎസ് ആരോപിക്കുന്നു. ഇതിന് ഒത്താശ ചെയ്യുന്നത് രാഷ്ട്രീയക്കാരാണെന്നാണ് വിഎസിന്റെ ആരോപണം.

 രാഷ്ട്രീയക്കാരുടെ ഒത്താശ

രാഷ്ട്രീയക്കാരുടെ ഒത്താശ

മൂന്നാറില്‍ കൈയ്യേറ്റക്കാര്‍ തടിച്ച് കൊഴുക്കുന്നതായാണ് വിഎസിന്റെ ആരോപണം. ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്യുന്നത് രാഷ്ട്രീയക്കാരാണെന്നും വിഎസ് പറയുന്നു. മൂന്നാര്‍ കൈയ്യേറ്റങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്കെതിരെയും കൈയ്യറ്റക്കാര്‍ക്കെതിരെയും വിഎസ് നേരത്തെയും രംഗത്തെത്തിയിരുന്നു.

 ലക്കും ലഗാനുമില്ല

ലക്കും ലഗാനുമില്ല

ജാതിയും മതവും വിശ്വാസവും മറയാക്കിയാണ് കൈയ്യേറ്റം നടക്കുന്നതെന്നും ഇത് അംഗാകരിക്കാനാവില്ലെന്നും വിഎസ് വ്യക്തമാക്കി. ലക്കും ലഗാനുമില്ലാത്ത കൈയ്യേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റിമെന്ന് വിഎസ് പറയുന്നു.

പരിഹാസം

പരിഹാസം

പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെ കാല്‍ നൂറ്റാണ്ടു മുമ്പ് കൈയ്യേറ്റത്തിനെതിരെ തന്നെപ്പോലുള്ളവര്‍ രംഗത്തെത്തിയപ്പോള്‍ വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ് പരിഹസിച്ചുവെന്ന് വിഎസ് പറയുന്നു. ഇങ്ങനെ പരിഹസിച്ചവരാണ് കൈയ്യേറ്റങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറയുന്നു. അതിന്റെ ദുരന്തമാണ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നതെന്നും അദ്ദേഹം.

 പണാധിപത്യം

പണാധിപത്യം

പാവപ്പെട്ട ദളിതനും ആദിവാസികളുമടക്കമുള്ള ആയിരങ്ങള്‍ ഭൂമിക്കു വേണ്ടി സമരരംഗത്ത് വരുമ്പോഴാണ് പണാധിപത്യത്തിന്റെ പുറത്ത് കൈയ്യേറ്റം നടത്തുന്നതെന്നും വിഎസ് പറയുന്നു. കൈയ്യേറ്റക്കാര്‍ താണ്ഡവമാടാത്ത പുതിയ മൂന്നാറാണ് വേണ്ടതെന്നും അദ്ദേഹം.

കൈയ്യേറ്റം ഒഴിപ്പിക്കണം

കൈയ്യേറ്റം ഒഴിപ്പിക്കണം

നേരത്തെ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് കൈയ്യേറിയ ഭൂമി കുരിശ് നീക്കം ചെയ്ത ശേഷം റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി പടിച്ചെടുത്തതിനെ പ്രശംസിച്ച് വിഎസ് എത്തിയിരുന്നു. എന്ത് മത ചിഹ്നം സ്ഥാപിച്ചും ഭൂമി കൈയ്യേറുന്നത് അംഗീകരിക്കാനാവില്ലെന്ന് വിഎസ് വ്യക്തമാക്കിയിരുന്നു.

English summary
vs achuthanandan against land encroachment in munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X