കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കിട്ട് പണിയാന്‍ വിഎസ് മൂന്നാറിലേക്ക്?രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആള്‍ തന്നെ!!

തിങ്കളാഴ്ച രാജേന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് പിണറായിയെ തള്ളി വിഎസ് എത്തിയത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ സിപിഎമ്മിനെതിരെയും രാജേന്ദ്രന്‍ എംഎല്‍എക്കെതിരെയും ആഞ്ഞടിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിഎസ് പറഞ്ഞു. മൂന്നാര്‍ പ്രശ്‌നം ശക്തമാകുന്ന സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ മൂന്നാറിലേക്ക് പോകുമെന്ന സൂചനകളും വിഎസ് നല്‍കി.

തിങ്കളാഴ്ച രാജേന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് പിണറായിയെ തള്ളി വിഎസ് എത്തിയത്. മൂന്നാറില്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത സബ്കളക്ടറെ രാജേന്ദ്രന്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സബ് കളക്ടറെ പിന്തുണച്ചാണ് വിഎസ് സംസാരിച്ചത്.

 രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആള്‍

രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആള്‍

മൂന്നാറിലെ ഭൂമി കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശരിയാണെന്ന തരത്തിലാണ് വിഎസ് പ്രതികരിച്ചത്. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണോ എന്ന ചോദ്യത്തിന് സംശയമെന്ത് എന്നായിരുന്നു വിഎസിന്റെ മറുപടി. രാജേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍ പഴയതാണെന്ന് പറഞ്ഞ് പിണറായി രാജേന്ദ്രനെ സംരക്ഷിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു ഇതിനു പിന്നാലെയാണ് വിഎസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 എത്ര ഉന്നതനായാലും നടപടി

എത്ര ഉന്നതനായാലും നടപടി

ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദം ശക്തതമായ സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ മൂന്നാറിലേക്ക് ഇനിയും ചെല്ലുമെന്നാണ് വിഎസ് പറയുന്നത്. മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ദേവികുളം സബകളക്ടര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് വിഎസ് പറഞ്ഞു. ഭൂമി കൈയ്യേറിയത് എത്ര ഉന്നതനായാലും ഒഴുപ്പിക്കണമെന്നാണ് വിഎസ് പറയുന്നത്.

 ഉറങ്ങുകയായിരുന്നോ?

ഉറങ്ങുകയായിരുന്നോ?

വിഎസിന്റെ മൂന്നാര്‍ ദൗത്യം പരാജയമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വിഎസ് മറുപടി നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ കാലത്താണ് മൂന്നാര്‍ കൈയ്യേറ്റം വീണ്ടും വ്യാപകമായതെന്ന് വിഎസ് പറഞ്ഞു. ഇപ്പോഴും കൈയ്യേറ്റങ്ങള്‍ തുടരുന്നുണ്ടെന്ന് വിഎസ്.മൂന്നാറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്ത ഭൂമി യുഡിഎഫിന്റെ കാലത്ത് വീണ്ടും കൈയ്യേറിയെന്നും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഈ കൈയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുവെന്നും വിഎസ് പറയുന്നു. ആ സമയത്ത് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വിഎസ് ചോദിക്കുന്നു.

 പൊളിക്കണമെന്ന് വിഎസ്

പൊളിക്കണമെന്ന് വിഎസ്

രാജേന്ദ്രന്‍ എംഎല്‍എയെ സംരക്ഷിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്.രാജേന്ദ്രനെതിരായ ആരോപണം പഴയതാണെന്നായിരുന്നു പിണറായി പറഞ്ഞിരുന്നത്. ഇത്തരത്തില്‍ പലതും സൃഷ്ടിക്കപ്പെടുമെന്നും പിണറായി പറഞ്ഞിരുന്നു. മൂന്നാറിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും പൊളിച്ച് നീക്കണമെന്ന് വിഎസ് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികള്‍ തൃപ്തികരമാണെന്നും വിഎസ് പറഞ്ഞിരുന്നു.

 പ്രകടപത്രികയിലെ വാഗ്ദാനം

പ്രകടപത്രികയിലെ വാഗ്ദാനം

കൈയ്യേറ്റം ഒഴിപ്പിക്കുന്നവരുടെ കൈയ്യും കാലും വെട്ടുമെന്ന് പറയുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും വിഎസ് വ്യക്തമാക്കി.

 സിപിഐക്ക് പിന്നാലെ

സിപിഐക്ക് പിന്നാലെ

മൂന്നാര്‍ വിഷയത്തില്‍ സിപിഎം- സിപിഐ പോര് നിലനില്‍ക്കുന്നതിനിടെയാണ് വിഎസും സിപിഎം നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സബ്കളക്ടര്‍ക്കെതിരെ സിപിഎം നിലപാടെടുക്കുമ്പോള്‍ സിപിഐ സബ്കളക്ടറെ സംരക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥര്‍ എന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞത്. സബ്കളക്ടറെ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നത്. നേരത്തെ മന്ത്രിയെ ബുദ്ധിയില്ലാത്തയാളെന്ന് പരിഹസിച്ച രാജേന്ദ്രനെ വിമര്‍ശിച്ച് ജനയുഗം രംഗത്തെത്തിയിരുന്നു. രാജേന്ദ്രന് ബുദ്ധിഭ്രമമാണെന്നാണ് ജനയുഗം മറുപടി നല്‍കിയത്.

English summary
vs achuthanandan against s rajendran mla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X