കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ ഓഡിയോയ്ക്ക് വിലയില്ല, ബിജുവിന്റെ ഓഡിയോയ്ക്കാണ് വില... കേസില്ല!!!

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അന്വേഷണോദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെ കേസെടുത്തത് ബിജു രമേശിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സോളാര്‍ കേസില്‍ സരിത എസ് നായര്‍- തമ്പാനൂര്‍ രവി ശബ്ദരേഖയുടെ പേരില്‍ കേസ് എടുക്കാന്‍ പറ്റില്ലെന്നാണ് പോലീസ് പറയുന്നത്.

സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത് സംബന്ധിച്ച് സരിത എസ് നായരെ തമ്പാനൂര്‍ രവി സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഫോണ്‍ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ രവിയ്‌ക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് പരാതിപ്പെട്ടത്.

Thampanoor Ravi

എന്നാല്‍ വിഎസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നാണ് പോലീസിന്റെ നിലപാട്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.

കെപിസിസി ജനറല്‍ സെക്രട്ടറിയാണ് തമ്പാനൂര്‍ രവി. കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരില്‍ പ്രധാനിയാണ്. പുറത്ത് വന്ന ശബ്ദരേഖയില്‍ തമ്പാനൂര്‍ രവി സരിതയെ ഭീഷണിപ്പെടുത്താനോ സ്വാധീനിയ്ക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്നാണത്രെ പോലീസിന് കിട്ടിയ നിയമോപദേശം.

വിഎസിന്റെ പരാതിയില്‍ കഴമ്പില്ലെന്നും പോലീസ് കണ്ടെത്തുന്നു. കാരണം സംഭാഷണത്തില്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചതിന്റെ ഒരു തെളിവും ഇല്ലത്രെ. എന്തായാലും ഈ ഓഡിയോ സിഡി സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവായി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

English summary
VS Achuthanandan's complaint on the revealed Mobile Phone recording of Thamapoor Ravi and Saritha S Nair rejected by the Police. Police says there is nothing to register a case against Thampanoor Ravi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X