കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കുള്ള കുറ്റപത്രത്തില്‍ വിഎസ് പറയുന്നത്...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന സംഘടന റിപ്പോര്‍ട്ടിന് ബദലായി വിഎസ് സമര്‍പ്പിച്ചതെന്ന് പറയപ്പെടുന്ന ബദല്‍ റിപ്പോര്‍ട്ട് പിണറായി വിജയനെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. സംഘടന റിപപോര്‍ട്ടില്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു വിഎസിന്റെ നടപടി.

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പും, 2009 ലെ ലോകസഭ തിരഞ്ഞെടുപ്പും മദനിയുമായുളള വേദി പങ്കിടലും കരുണാകരനെ കൂടെ കൂട്ടാനുള്ള നീക്കവും, നമോ വിചാര്‍ മഞ്ചും എല്ലാം വിഎസ് വിമര്‍ശന വിധേയമാക്കുന്നു. ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടാണ് ഏറ്റവും അധികം കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എല്ലാത്തിലും ഒന്നാം പ്രതി പിണറായി വിജയനാണെന്ന രീതിയിലാണ് വിഎസിന്റെ വിമര്‍ശനം.

ടിപിയെ കൊന്നത് പാര്‍ട്ടി?

ടിപിയെ കൊന്നത് പാര്‍ട്ടി?

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിഎസ് ആവര്‍ത്തിക്കുന്നു. ഒഞ്ചിയത്ത് പ്രശ്‌നങ്ങള്‍ വഷളാക്കിയത് പിണറായി വിജയനാണെന്നും വിഎസ് ആരോപിക്കുന്നു.

പിണറായിക്ക് വ്യക്തിവൈരാഗ്യം

പിണറായിക്ക് വ്യക്തിവൈരാഗ്യം

ഒഞ്ചിയം പ്രശ്‌നങ്ങളില്‍ പാര്‍ട്ടി താത്പര്യമല്ല സംസ്ഥാന സെക്രട്ടറിക്ക് ഉണ്ടായിരുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതായിരുന്നു കുലംകുത്തി പ്രയോഗമെന്ന് വിഎസ് ആരോപിക്കുന്നു.

കൊലയാളികളെ പാര്‍ട്ടിക്ക് ഭയം?

കൊലയാളികളെ പാര്‍ട്ടിക്ക് ഭയം?

ടിപി വധക്കേസില്‍ ശിക്ഷലഭിച്ച പാര്‍ട്ടി അംഗങ്ങളെ സംസ്ഥാന സെക്രട്ടറി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അവര്‍ വാ തുറക്കുമെന്ന് ഭയന്നിട്ടല്ലേ എന്ന് വിഎസ് ചോദിക്കുന്നു.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ഞാനല്ല

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത് ഞാനല്ല

പാര്‍ട്ടിയെ താന്‍ പ്രതിരോധത്തിലാക്കുന്നു എന്ന് പറയുന്നത് ഒളിച്ചോട്ടമാണെന്നും വിഎസ്.

വീരേന്ദ്രകുമാര്‍ പോയത്

വീരേന്ദ്രകുമാര്‍ പോയത്

കോഴിക്കോട് സീറ്റ് നല്‍കാത്തതിന്റെ പേരില്‍ വീരേന്ദ്രകുമാര്‍ മുന്നണി വിട്ടത് 2009 ല്‍ വലിയ തിരിച്ചടി നല്‍കിയെന്നാണ് വിഎസ് പറയുന്നത്. 2014 ല്‍ ആര്‍എസ്പി മുന്നണി വിട്ടതും തിരിച്ചടിയായി. ഇതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും ആണെന്നും വിഎസ് ആരോപിക്കുന്നു.

ആര്‍എസ്പിയുമായി

ആര്‍എസ്പിയുമായി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് പത്തനംതിട്ട സീറ്റെങ്കിലും നല്‍കിയിരുന്നെങ്കില്‍ നാല് സീറ്റുകളില്‍ വിജയം ഉറപ്പിക്കാമായിരുന്നു. ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന്റെ തോല്‍വി ഒഴിവാക്കാമായിരുന്നുവെന്നും വിഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മദനിയുമായുള്ള ബന്ധം

മദനിയുമായുള്ള ബന്ധം

2009ലെ തിരഞ്ഞെടുപ്പില്‍ അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധം ഉണ്ടാക്കിയത് വലിയ തിരിച്ചടിയായി. 18 സീറ്റില്‍ നിന്ന് 4 സീറ്റിലേക്ക് മുന്നണി തകര്‍ന്നു. പൊന്നാനി സീറ്റിന്റെ പേരില്‍ സിപിഐ മുന്നണി വിടാന്‍ പോലും മുതിര്‍ന്നു.

കേരളത്തില്‍ തോല്‍പിച്ചത്?

കേരളത്തില്‍ തോല്‍പിച്ചത്?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തില്‍ വരാതിരിക്കാനുള്ള കാരണവും സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണെന്ന് വിഎസ് ആക്ഷേപിക്കുന്നു. തന്റെ ചിത്രം വച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് തിരിച്ചടിയായെന്നാണ് വിഎസിന്റെ ആരോപണം.

സോളാര്‍ സമരം

സോളാര്‍ സമരം

സോളാര്‍ സമരം നടത്തിയ രീതിയേയും അവസാനിപ്പിച്ച രീതിയേയും വിഎസ് രൂക്ഷമായി വിമര്‍ശിക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുഴുവന്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഒരു ചര്‍ച്ചയം നടത്താതെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സമരത്തിന് എന്ത് സംഭവിച്ചു എന്നറിയാന്‍ സഖാക്കള്‍ക്ക് അവകാശമുണ്ടെന്നും വിഎസ് പറയുന്നുണ്ട്.

ശര്‍മയും ചന്ദ്രനും

ശര്‍മയും ചന്ദ്രനും

എസ് ശര്‍മ, എം ചന്ദ്രന്‍, ടി ശശിധരന്‍, എന്‍എന്‍ കൃഷ്ണദാസ് എന്നിവരെ തരംതാഴ്ത്തിയതിനേയും വിഎസ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

English summary
VS Achuthanadan's subrogate report is a charge sheet against Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X