കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റവതരിപ്പിക്കാന്‍ മാണിയെ സമ്മതിക്കില്ലെന്ന് വിഎസ്

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: അടുത്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മന്ത്രി കെഎം മാണിയെ മാറ്റണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത ബജറ്റ് മാണി തന്നെയാണ് അവതരിപ്പിക്കുകയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനു മറുപടി നല്‍കിയത്. എന്നാല്‍ മാണിയെ ഒരു കാരണവശാലും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് വീണ്ടും വിഎസ് പറഞ്ഞിരിക്കുന്നത്.

മാണി ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ എത്തിയാല്‍ ജനങ്ങളെ അണിനിരത്തി തടയുമെന്നും വിഎസ് വ്യക്തമാക്കി. സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് വിഎസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

vs achu

ഇത്രയും ആരോപണങ്ങള്‍ നേരിടുന്ന ഒരാളെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇരുത്തി വാഴിക്കുകയാണ്. മാണിയും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അഴിമതി നടത്താന്‍ കൂട്ടുനില്‍ക്കുകയാണ്. അഴിമതികള്‍ മറച്ചുവച്ച് എന്തും ചെയ്യാമെന്ന ധിക്കാരത്തോടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കം. ഇത് ഒരിക്കലും അനുവദിക്കില്ലെന്നും വിഎസ് പറഞ്ഞു.

കോഴപ്പണം ഇത്തരത്തില്‍ കണക്കുപറഞ്ഞുവാങ്ങുന്നത് അത്ഭുതമാണ്. പണം വാങ്ങി എണ്ണിയെണ്ണി ക്ഷീണിച്ച മാണി വീട്ടില്‍ പണം എണ്ണുന്ന യന്ത്രം വരെ സ്ഥാപിച്ചിരിക്കുകയാണെന്നും വിഎസ് ആരോപിച്ചു.

English summary
VS Achuthanandan says not to allow KM Mani to present the state annual budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X