കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് താക്കീത്; സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തില്ല...ക്ഷണിതാവ് മാത്രം

സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനങ്ങള്‍ വിഎസ് നടത്തിയെന്നായിരുന്നു പിബി റിപ്പോര്‍ട്ട്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിഎസിനെതിരായ നടപടി കേന്ദ്ര കമ്മറ്റി താക്കീതിലൊതുക്കി. എന്നാല്‍ വിഎസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തില്ല. പ്രത്യേക ക്ഷണിതാവായിരിക്കും. സംസ്ഥാന സമിതിയില്‍ വിഎസിന് സംസാരിക്കാനും അനുമതിയുണ്ട്. സിപിഎം സംസ്ഥാന ഘടകത്തിന്റെയും വിഎസിന്റെയും പ്രവര്‍ത്തി പാര്‍ട്ടി രീതിക്ക് യോജിച്ചതല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം പികെ ശ്രീമതിക്കും ഇപി ജയരാജനും എതിരെ പാര്‍ട്ടി നടപടിയില്ല. കേന്ദ്ര കമ്മറ്റിയില്‍ തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണ്എടുത്തിരിക്കുന്നതെന്നായിരുന്നു വിഎസ് നേരത്തെ പറഞ്ഞത്.ഔദ്യോഗികമായി തീരുമാനം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിഎസ് അച്ചടക്ക ലംഘനം നടത്തിയെന്നായിരുന്നു പിബി കമ്മീഷന്‍ റിപ്പോര്‍ട്ട്. അതിന്മേല്‍ ചര്‍ച്ച പൂര്‍ത്തിയായതിനു പിന്നാലെയാണ് വിഎസിന്റെ പ്രതികരണം വന്നിരിക്കുന്നത്.

സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനങ്ങള്‍ വിഎസ് നടത്തിയെന്നായിരുന്നു പിബി റിപ്പോര്‍ട്ട്. അതേസമയം ഞായറാഴ്ച രാവിലെ വിഎസ് യെച്ചൂരി കൂടിക്കാഴ്ചയും നടന്നിരുന്നു.രാവിലെ എട്ടരയ്ക്കുശേഷമാണ് വിഎസ് യെച്ചൂരിയെ കാണാനായി കേന്ദ്രകമ്മിറ്റി നടക്കുന്ന ഹോട്ടലില്‍ എത്തിയത്. യെച്ചൂരി ആവശ്യപ്പെട്ട പ്രകാരമായിരുന്നു വിഎസ് എത്തിയതും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് വിഎസ് യെച്ചൂരിയെ ധരിപ്പിച്ചതെന്നാണ് വിവരം.

ചര്‍ച്ച

ചര്‍ച്ച

കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ചുളള പരാതികളുടെ അടിസ്ഥാനത്തിലാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടാണ് ഏറെ നാളുകള്‍ക്കുശേഷം ഞായറാഴ്ച കേന്ദ്രകമ്മിറ്റിയുടെ ചര്‍ച്ചയ്ക്ക് എത്തിയത്.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിരായി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയും വിഎസിന് എതിരായി നേതൃത്വം നല്‍കിയ പരാതിയും പരിശോധിച്ചാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 അധ്യക്ഷന്‍

അധ്യക്ഷന്‍

മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു പിബി കമ്മീഷന്റെ അധ്യക്ഷന്‍.

 ഒറ്റകെട്ട്

ഒറ്റകെട്ട്

അതേസമയം വിഎസിന്റെ ഘടകം സംസ്ഥാന സമിതി തീരുമാനിക്കും. വിഭാഗീയതകള്‍ അവസാനിപ്പിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് കേന്ദ്രകമ്മറ്റി ആഹ്വാനം ചെയ്തു.

English summary
VS Achuthananthan's statement about CC meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X