കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ ഫീസ് വര്‍ധന; സർക്കാരിനെതിരെ വിഎസ്, കൊള്ളയ്ക്ക് കൂട്ടു നിൽക്കരുത്!എസ്എഫ്ഐയും രംഗത്ത്!

ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി സാധാരണക്കാരായ കുട്ടികളെ ഗുരുതരമായി ബധിക്കും. വലിയ തോതിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇടവരുത്തുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

  • By Akshay
Google Oneindia Malayalam News

തിരുവന്തപുരം: പിണറായി സർക്കാരിനെതിരെ ഭരണ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ധനക്കെതിരെ വിഎസ് അച്ചുതാനന്ദന്‍. മാനേജ്‌മെന്റുകളുടെ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുത് എന്ന് വിഎസ് ആവശ്യപ്പെട്ടു. ഫീസ് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 85 ശതമാനം സീറ്റുകളിലേക്കും 5.5 ലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റുകളില്‍ ഫീസ് 20 ലക്ഷം രൂപയാണ്. ഫീസ് നിര്‍ണയ സമിതിയുടേതാണ് തീരുമാനം.

ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി സാധാരണക്കാരായ കുട്ടികളെ ഗുരുതരമായി ബധിക്കും. വലിയ തോതിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇടവരുത്തുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെഴുതിയ കത്തിലാണ് വിഎസിന്റെ ആവശ്യം. പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്നും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമെന്നും മാനേജുമെന്റുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 10 മുതല്‍ 15 ലക്ഷം രൂപ വരെ വേണമെന്ന സ്വാശ്രയ മാനേജുമെന്റുകളുടെ ആവശ്യം തള്ളിയാണ് തീരുമാനം.

VS Achuthananthan

അതേസമയം ഫീസ് നിര്‍ണയം ശാസ്ത്രീയമല്ലെന്നും സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ഇതിനെതിരെ കോടതിയ സമീപിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചിരുന്നു. ഫീസ് നകർധനയ്ക്കെതിരെ എസ്എഫ്ഐയും രംഗത്ത് വന്നിട്ടുണ്ട്. മെഡിക്കൽ എംബിബിഎസ് പ്രവേശനത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഫീസ് വർദ്ധനവിനുള്ള തീരുമാനം കടുത്ത അന്യായമാണ്.നീറ്റ് മെറിറ്റിൽ പ്രവേശനം നടത്താനുള്ള സുപ്രീംകോടതി വിധി പരക്കെ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി.മാനേജുമെന്റ് പ്രവേശനത്ത്തിലെ തലവരി വാങ്ങലും മറ്റ് അപാകതകളും ഇല്ലാതാക്കുന്നതിൽ സുപ്രീം കോടതി ഉത്തരവ് നിർണായക പങ്കാണ് വഹിച്ചത്.എന്നാൽ ഫീസ് നിശ്ചയിക്കാനായി രൂപീകരിച്ച ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ ഫീസ് റെഗുലേറ്ററി കമ്മീഷന്റെ പുതുക്കിയ ഫീസ് സംബന്ധിച്ചുള്ള തീരുമാനം വിദ്യാഭ്യാസ മേഖലയിലെ ജനപക്ഷ സ്വഭാവത്തിന് കടുത്ത ആഘാതമാണ് ഏൽപ്പിക്കുന്നതെന്നും എസ്എഫ്ഐ സംസ്ഥാന സംക്രട്ടറി എം വിജിൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

രണ്ടര ലക്ഷം രൂപയായിരുന്നു മുൻപുണ്ടായിരുന്ന കരാർ പ്രകാരമുള്ള മെറിറ്റ് സീറ്റിലെ ഫീസ്.25000 രൂപനിരക്കിൽ 20ശതമാനം സീറ്റുകളും സംവരണം ചെയ്യപ്പെട്ടിരുന്നു എന്നാൽ പുതുക്കിയ കരാർ നിർദ്ദേശം 85 ശതമാനം സീറ്റിലും അഞ്ചരലക്ഷം രൂപ നിരക്കിൽ ഫീസ് വാങ്ങുന്നതാണ്.സാധാരണക്കാരായ വിദ്യാർഥികൾ പഠിച്ചിറങ്ങുമ്പോൾ ഫലത്തിൽ ഇരുപത്തിയേഴര ലക്ഷം രൂപ ഫീസിനത്തിൽ നൽകേണ്ടി വരുന്ന അത്യന്തം വിദ്യാർഥി വിരുദ്ധ അവസ്ഥയാണ് സംജാതമാകുന്നത്.25000 രൂപ നിരക്കിൽ സംവരണം ചെയ്യപ്പെട്ടിരുന്ന 449 സീറ്റുണ്ടായിരുന്ന മുൻ വർഷത്തെ കരാർ പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 20 ശതമാനം സീറ്റുകൾ ,മുൻ ഫീസ് നിരക്കിൽ സംരക്ഷിച്ചുകൊണ്ട് , ഫീസ്‌ വർദ്ധനവ് പിൻവലിക്കണമെന്നും വിജിൻ ആവശ്യപ്പെട്ടു.

English summary
VS Achuthannathan against MBBS fees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X