കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന്‌ വിഎസ്; അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചു, ധവളപത്രമിറക്കണം!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം കാര്‍ പൊളിച്ചെഴുതണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ വിഴിഞ്ഞം കരാറില്‍ ദുരൂഹതയുണ്ട്, ധവളപത്രമിറക്കണമെന്നും വിഎസ് പറഞ്ഞു.

കരാര്‍ പൊളിച്ചെഴുതണമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

 അദാനിയുടെ കാല്‍ക്കീഴില്‍

അദാനിയുടെ കാല്‍ക്കീഴില്‍

അദാനിയുടെ കാല്‍ക്കീഴില്‍ തുറമുഖം കൊണ്ടുവെക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കരാര്‍.

 കരാറുമായി മുന്നോട്ട് പോകരുത്.

കരാറുമായി മുന്നോട്ട് പോകരുത്.

നിലവിലെ കരാറുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചുവെന്നും വിഎസ് പറഞ്ഞു.

 തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം

കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന പേരില്‍ മുന്നോട്ട് പോകുന്നത് ശരിയല്ല. കരാര്‍ പൊളിച്ചെഴുതണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും നിയമസഭയില്‍ വിഎസ് സബ്മിഷനിലൂടെ ഉന്നയിച്ചു.

 സര്‍ക്കാര്‍ തലത്തില്‍ ആലോചന വേണം

സര്‍ക്കാര്‍ തലത്തില്‍ ആലോചന വേണം

വിഎസിന്റെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന വേണമെന്നും പഠിച്ച ശേഷം മറുപടി നല്‍കാമെന്നും തുറമുഖവകുപ്പ് മന്ത്രി മറുപടി നല്‍കി.

 സജീവ പ്രവര്‍ത്തനം നടന്നത് നായനാര്‍ ഭരണ കാലത്ത്

സജീവ പ്രവര്‍ത്തനം നടന്നത് നായനാര്‍ ഭരണ കാലത്ത്

വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കണമെന്ന ആശയം രൂപപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഇത് പ്രായോഗികമാക്കുന്നതിനുള്ള സജീവപ്രവര്‍ത്തനം നടക്കുന്നത് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി സര്‍ക്കാര്‍ ഇതിനായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പല നടപടി സ്വീകരിച്ചെങ്കിലും പദ്ധതി പ്രാവര്‍ത്തികമായില്ല.

 സമയബന്ധിതമായി നടത്തും

സമയബന്ധിതമായി നടത്തും

വിഴിഞ്ഞം പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു.

 പദ്ധതി കാരാര്‍ വ്യവസ്ഥ മാറാതെ നടപ്പിലാക്കും

പദ്ധതി കാരാര്‍ വ്യവസ്ഥ മാറാതെ നടപ്പിലാക്കും

വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് വിഴിഞ്ഞെ പദ്ധതിയില്‍നിന്ന് പിന്‍മാറുന്നു എന്ന വാര്‍ത്ത വന്നതിനുശേഷമാണ് മുഖ്യമന്ത്രിയെ കണ്ട.് വിഴിഞ്ഞത്തില്‍ ആശങ്ക വേണ്ടെന്നും കരാര്‍ വ്യവസ്ഥ മാറാതെ പദ്ധതി നടപ്പിലാക്കുമെന്നും കരണ്‍ അദാനി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വായിക്കാംകൂടുതല്‍ വായിക്കാം

പുല്ലുവിളയില്‍ ജനരോക്ഷം ശക്തമാകുന്നു; യുഡിഎഫ് ഹര്‍ത്താല്‍, നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു....!!!കൂടുതല്‍ വായിക്കാം

English summary
VS Achuthananthan demands white paper in Vizhinjam project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X