കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം നടത്തുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മുന്നില്‍ ആരോഗ്യ വിവരം തിരക്കി വിഎസ്

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രശ്‌നത്തില്‍ നിരാഹാരം നടത്തുന്ന യുവകോണ്‍ഗ്രസ് എംഎല്‍എമാരെ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. നിയമസഭയിലേക്ക് കടക്കുന്നതിന് മുമ്പാണ് എംഎല്‍എമാരുടെ അടുത്തെത്തി ആരോഗ്യ വിവരം തിരക്കിയത്.

നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹരസമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് മുസ്ലീം ലീഗ് എംഎല്‍എമാരായ കെഎം ഷാജി, എന്‍ ഷംസുദീന്‍ എന്നിവര്‍ക്ക് പകരം എന്‍എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ സമരം നടത്തും. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ എംഎല്‍എമാര്‍ കറുത്ത ബാഡ്ജും ധരിച്ചാണ് നിയമസഭയിലെത്തിയത്.

VS Achuthananthan

ശനിയാഴ്ചയും ഞായറാഴ്ചയും നിയമസഭ കൂടാത്ത സാഹചര്യത്തില്‍ സമരം തിങ്കളാഴ്ചവരെ തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭ കൂടാത്ത സമയത്തും നിയമസഭ കവാടത്തില്‍ എംഎല്‍എമാര്‍ സമരം തുടരും. കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിരത്തി നിയമസഭയ്ക്ക് മുന്നില്‍ ശക്തമായ സമരം നടത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

യുഡിഎഫിന്റെ 'ഉന്തും തള്ളും' സിപിഎമ്മിന്റെ 'തറ' ഭാഷയും; വിമര്‍ശനവുമായി നേതാക്കള്‍

പൂര്‍ണ ഗര്‍ഭിണിയെപ്പോലും വെറുതെ വിടാത്ത യൂത്ത് കോണ്‍ഗ്രസ്... സഖാക്കളുടെ ഓരോ നമ്പറുകളേയ്, ട്രോൾ!

English summary
VS Achuthananthan on Congress strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X