ഇന്നത്തെ ഇന്ത്യ അര്‍ഹിക്കുന്നത് യോഗി ആദിത്യനാഥിനെ പോലുള്ളവരെ!!പരിഹസിച്ച് വിടി ബല്‍റാം

യോഗി ആദിത്യ നാഥിനെ പോലുള്ളവരെ തന്നെയാണ് ഇന്നത്തെ ഇന്ത്യ അര്‍ഹിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

  • Published:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പങ്കുവയക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് വിടി ബല്‍റാം. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബല്‍റാം.

യോഗി ആദിത്യ നാഥിനെ പോലുള്ളവരെ തന്നെയാണ് ഇന്നത്തെ ഇന്ത്യ അര്‍ഹിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയാകുമെന്ന തീരുമാനങ്ങള്‍ പുറത്തു വന്നതോടെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു.

ഇന്നത്തെ ഇന്ത്യ അര്‍ഹിക്കുന്നത്

യോഗി ആദിത്യ നാഥിനെ പോലുള്ളവരെയാണ് ഇന്നത്തെ ഇന്ത്യ അര്‍ഹിക്കുന്നതെന്നാണ് ബല്‍റാം പറയുന്നത്. നിയുക്ത മുഖ്യമന്ത്രിക്ക് പരിഹാസ രൂപേണ ആശംസകള്‍ അറിയിക്കാനും ബല്‍റാം മറന്നിട്ടില്ല.

മോദി മിതവാദിയാകുന്നു

അദ്വാനിയോടുള്ള താരതമ്യത്തിലാണ് വാജ്‌പേയി മിതവാദിയായത്. പിന്നീട് മോദ് വന്നപ്പോള്‍ അദ്വാനി മിതവാദിയായി ഗണിക്കപ്പെട്ട് തുടങ്ങിയത്. ഇപ്പോള്‍ മോദിയും മിതവാദിയായി മാറിക്കൊണ്ടിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ വരവോടെയാണിതെന്ന് പറയാതെ പറയുകയാണ് ബല്‍റാം.

യുപിയില്‍ തീരുമാനം

ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് യോഗി ആദിത്യ നാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഗൊരഖ്പൂരില്‍ നിന്നുള്ള ലോക്‌സഭ അംഗമാണ് ആദിത്യനാഥ്.

വര്‍ഗീയതയുടെ ആള്‍ രൂപം

വര്‍ഗീയതയുടെ ആള്‍ രൂപമായിട്ടാണ് യോഗി ആദിത്യ നാഥിനെ കരുതുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പലപ്പോഴും യോഗി ആദിത്യ നാഥിനെ വിവാദത്തിലാക്കിയിട്ടുമുണ്ട്.

English summary
vt balram's facebook post against yogi adithya nath.
Please Wait while comments are loading...