കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ സമരത്തെ പിന്തുണച്ച് വിടി ബല്‍റാം... ശരിയ്ക്കും!!!

Google Oneindia Malayalam News

തൃത്താല: കെ സുരേന്ദ്രനെതിരെയുള്ള ഫേസ്ബുക്ക് യുദ്ധത്തില്‍ വിടി ബല്‍റാമിനൊപ്പമായിരുന്നു സൈബര്‍ സഖാക്കള്‍. എന്നാല്‍ അതിന് ശേഷം പിണറായി വിജയനോടും തോമസ് ഐസക്കിനോടും കൊമ്പുകോര്‍ത്തപ്പോള്‍ സ്ഥിതി മാറിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഓണ്‍ലൈന്‍ ലോകത്ത് വിടി ബല്‍റാമിന് ഇടതുപക്ഷക്കാരുടെ പിന്തുണയുടെ പ്രളയമാണ്. കാരണം മറ്റൊന്നുമല്ല, എസ്എഫ്‌ഐ സമരത്തെ പിന്തുണച്ച് ബല്‍റാം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്നെ.

തൃശൂര്‍ കേരള വര്‍മ കോളേജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെയാണ് ബല്‍റാം പിന്തുണയ്ക്കുന്നത്. സമരത്തിനെതിരെ രംഗത്ത് വന്ന എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നും ഉണ്ട്.

സരസ്വതീക്ഷേത്രം

സരസ്വതീക്ഷേത്രം

വിദ്യാലയങ്ങള്‍ സരസ്വതീക്ഷേത്രങ്ങളണെന്ന് പറയുന്നത് തികച്ചും ആലങ്കാരികമായ ഒരു പ്രയോഗം മാത്രമാണെന്നാണ് വിടി ബല്‍റാം പറയുന്നത്. ആ പ്രയോഗത്തിന്റെ പേരില്‍ ആരും വിദ്യാലങ്ങളെ ക്ഷേത്രങ്ങളാക്കണ്ട എന്നാണ് വിവക്ഷ.

ശുദ്ധി സങ്കല്‍പം

ശുദ്ധി സങ്കല്‍പം

ക്ഷേത്ര സമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും 'ശുദ്ധ്' സങ്കല്‍പങ്ങളുമൊന്നും ഒരു സ്‌കൂളിനോ കോളേജിനോ ചേരില്ലെന്നും ബല്‍റാം പറയുന്നുണ്ട്. അത്തരം ആശയങ്ങള്‍ അപഹാസ്യമാണെന്നും ബല്‍റാം തന്റെ ഫോസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മോദിഫൈഡ് ഇന്ത്യ

മോദിഫൈഡ് ഇന്ത്യ

കേരള വര്‍മ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ 'മോഡിഫൈഡ്' ഇന്ത്യയുടെ വര്‍ത്തമാനകാലത്ത് അര്‍ത്ഥപൂര്‍ണമായ ഒരു സമരരീത തന്നെയാണെന്ന് ബല്‍റാം പറയുന്നു. എസ്എഫ്‌ഐ സമരത്തിന് സമ്പൂര്‍ണ പിന്തുണ തന്നെ!

കേരളവര്‍മ കോളേജ്

കേരളവര്‍മ കോളേജ്

കേരള വര്‍മ കോളേജ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മാനേജ്‌മെന്റിന്റെ കീഴിലാണ്. എന്നാല്‍ അവിടത്തെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തന്നെയാണെന്ന് ബല്‍റാം ഓര്‍മപ്പെടുത്തുന്നു.

ആരാധനാലയമാക്കരുത്

ആരാധനാലയമാക്കരുത്

പലതരത്തിലുള്ള രാഷ്ട്രീയ, ജാതി മത വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിയ്ക്കുന്ന കോളേജുകള്‍ ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി സംഘടനയുടേയോ മതവിഭാഗത്തിന്റേയോ കേന്ദ്രങ്ങളാകരുതെന്നും ബല്‍റാം പറയുന്നു.

ഫാസിസത്തെ എങ്ങനെ നേരിടണം

ഫാസിസത്തെ എങ്ങനെ നേരിടണം

ഫാസിസത്തെ എങ്ങനെയാണ് നേരിടേണ്ടതെന്നും ബല്‍റാം പറയുന്നുണ്ട്. ആയുധ ബലം കൊണ്ടോ ആള്‍ബലം കൊണ്ടോ അല്ല അത് ചെയ്യേണ്ടത്. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ആശയ പ്രചരണത്തിലൂടേയും സര്‍ഗ്ഗാത്മകമായ മറ്റ് ഇടപെടലുകളിലൂടേയും ആണ് അത് ചെയ്യേണ്ടതെന്നും ബല്‍റാം പറയുന്നു.

ശിക്ഷാനടപടി വേണം

ശിക്ഷാനടപടി വേണം

കേരള വര്‍മ കോളേജില്‍ സംഘര്‍ഷം ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.

എബിവിപിയുടെ അപഹാസ്യ ആവശ്യം

എബിവിപിയുടെ അപഹാസ്യ ആവശ്യം

ബീഫ് ഫെസ്റ്റിനെ ആശയപരമായി പിന്തുണച്ചതിന്റെ പേരില്‍ ചില അധ്യാപകര്‍ക്കെതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരം അപഹാസ്യമാണെന്നും ബല്‍റാം ആക്ഷേപിയ്ക്കുന്നു.

ബല്‍റാമിനോട് ഒരു ചോദ്യം

ബല്‍റാമിനോട് ഒരു ചോദ്യം

ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബല്‍റാം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോ, മുമ്പ് ബല്‍റാം നേതൃത്വം നല്‍കിയിരുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമോ ഇത്തരം പ്രശ്‌നങ്ങളില്‍ ഒരു തരത്തിലും ഉള്ള ഇടപെടലുകള്‍ നടത്താത്തതെന്തേ...?

ഇതാണ് പോസ്റ്റ്

ഇതാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
VT Balram's Facebook post supporting SFI beef Festival at Kerala Varma College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X