കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടികിട്ടാപ്പുള്ളി ആട് ആന്റണി ഒടുവില്‍ പിടിയില്‍... ആരാണ് ആട് ആന്റണി?

Google Oneindia Malayalam News

പാലക്കാട്: കേരള പോലീസിനെ നാണം കെടുത്തി ഒളിച്ച് നടന്നിരുന്ന കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി ഒടുവില്‍ പിടിയിലായി. കേരള-തമിഴ് നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയവേയാണ് ആട് ആന്റണി പിടിയിലാകുന്നത്.

പാലക്കാടിനടുത്ത് ഗോപാലപുരത്തായിരുന്നു ആട് ആന്റണി ഒളിവില്‍ കഴിഞ്ഞിരുന്നത്. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ ആന്റണി പിടിയിലാകുന്നത്.

കൊല്ലത്ത് എഎസ്‌ഐയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്റണി. ഒരു കൊലക്കേസ് മാത്രമല്ല, ആട് ആന്റണിയുടെ പേരില്‍ ഉള്ളത്.

ആന്റണി വര്‍ഗ്ഗീസ്

ആന്റണി വര്‍ഗ്ഗീസ്

ആട് ആന്റണിയുടെ യഥാര്‍ത്ഥ പേര് ആന്റണി വര്‍ഗ്ഗീസ് എന്നാണ്. പക്ഷേ കൊടുംകുറ്റവാളിയായ ആന്റണി പിന്നീട് ആട് ആന്റണി എന്നാണ് അറിയപ്പെട്ടത്.

പോലീസുകാരനെ കൊന്നു

പോലീസുകാരനെ കൊന്നു

കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്നതോടെയാണ് ആട് ആന്റണി മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്. പോലീസുകാരനെ കുത്തിക്കൊന്ന ആന്റണി അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

മണിയന്‍ പിള്ള

മണിയന്‍ പിള്ള

പോലീസ് ഡ്രൈവര്‍ ആയിരുന്ന എസ്എസ്‌ഐ മണിയന്‍ പിള്ളയെ ആണ് ആന്റണി കത്തികൊണ്ട് കുത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിയന്‍ പിള്ളയെ രക്ഷിയ്ക്കാനായില്ല.

2012 ജൂണ്‍ 25

2012 ജൂണ്‍ 25

2012 ജൂണ്‍ 25 നായിരുന്നു ആ സംഭവം. ഒരു വണ്ടി നിറയെ മാരകായുധങ്ങളുമായ വന്ന ആട് ആന്റണിയെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. കൊല്ലം പാരിപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം. അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റുന്നതിനിടെയാണ് രണ്ട് പോലീസുകാരെ കുത്തി ആന്റണി രക്ഷപ്പെട്ടത്.

17 ഭാര്യമാര്‍?

17 ഭാര്യമാര്‍?

പെണ്‍ വിഷയത്തിലും ആട് ആന്റണിയ്‌ക്കെതിരെ ഒരുപാട് കേസുകളുണ്ട്. കേരളത്തിലും പുറത്തുമായി ഇയാള്‍ക്ക് 17 ഭാര്യമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്ധ്രയിലെ കൊലപാതകം

ആന്ധ്രയിലെ കൊലപാതകം

കേരളത്തില്‍ മാത്രമല്ല, ആന്ധ്രയിലും ഒരു കൊലപാതകത്തില്‍ ആട് ആന്റണിയ്ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണിയന്‍ പിള്ളയെ വധിച്ച് മുങ്ങിയതിന് ഒരു മാസത്തിന് ശേഷമായിരുന്നു ആന്ധ്രയിലെ കൊലപാതകം.

 'തലയ്ക്ക് വില'

'തലയ്ക്ക് വില'

ആട് ആന്റണിയെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് പോലീസ് പുതിയ തന്ത്രം പ്രയോഗിച്ച് നോക്കിയത്. ആട് ആന്റണിയെ പിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പോലീസ് സമ്മാനമായി പ്രഖ്യാപിച്ചത്.

 രാജ്യം മുഴുവനും

രാജ്യം മുഴുവനും

ഒരിടത്തും ആട് ആന്റണി സ്ഥിരമായി നിന്നിരുന്നില്ല. ചെല്ലുന്നിടത്തെല്ലാം ഇയാള്‍ക്ക് ഭാര്യമാരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തുമ്പോഴേയ്ക്കും ആന്റണി മുങ്ങിയിട്ടുണ്ടാകും.

ഭാര്യമാര്‍ അറസ്റ്റില്‍

ഭാര്യമാര്‍ അറസ്റ്റില്‍

ആന്റണിയുടെ ഭാര്യമാരായ സൂസന്‍, ഗിരിജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂസന്റെ മകള്‍ ശ്രീലതയേയും പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുടെ മകളെ

ഭാര്യയുടെ മകളെ

സൂസന്റെ മകള്‍ ശ്രീലതയുമായും ആന്റണിയ്ക്ക് ബന്ധമുണ്ടായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ശ്രീലത ഗര്‍ഭിണിയായിരുന്നു. തിരവനന്തപുരത്തെ വനിത ജയിലില്‍ വച്ചാണ് ശ്രീലത പ്രസവിച്ചത്.

200 ല്‍പരം കേസുകള്‍

200 ല്‍പരം കേസുകള്‍

കൊലപാതകം, മോഷണം, സ്ത്രീപീഡനം തുടങ്ങി ഇരുനൂറില്‍ പരം കേസുകളില്‍ പ്രതിയാണ് ആട് ആന്റണി

English summary
Wanted criminal Adu Antony under arrest- Who is Adu Antony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X