കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ.പിവി നാരായണനെതിരെയുള്ള ലൈംഗീക പീഡനക്കേസ് ആസൂത്രിതമോ? അയല്‍വാസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Google Oneindia Malayalam News

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റം ആരോപിച്ച് അറസ്റ്റിലായ ഡോ. പിവി നാരായണനെ കുടുക്കിയതാണോ എന്ന ചേദ്യവുമായി അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ രംഗത്ത്. വെറും മുപ്പത് രൂപമാത്രം ഫീസ് വാങ്ങി രോഗികളെ പരിശോധിക്കുന്ന കേരളത്തിലെ ഏക ഡോക്ടറെ കുടുക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സമീപത്തെ സ്വകാര്യ പോളി കഌനിക്കുകളും സ്വകാര്യ ആശുപത്രികളുമാണെന്നാണ് ഡോക്ടറോട് അടുപ്പമുള്ളവര്‍ പറയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് നിരവധി പൊന്‍ തൂവല്‍ ചാര്‍ത്തിയ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പിവി നാരായണന്‍ ഇപ്പോള്‍ തടവറയിലാണെന്ന കാര്യം ഞെട്ടലോടെയാണ് അദ്ദേഹത്തിന് അടുപ്പമുള്ളവര്‍ കേട്ടത്. ഇതിനിടെ പിവി നാരാണന്റെ അയല്‍വാസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ആതുരസേവനം ബിസിനസ്സ് ആക്കി മാറ്റിയ ലോബി തന്നെയായിരിക്കും ഇതിന് പിന്നിലെന്നാണ് അയല്‍വാസി ഫേസ്ബുക്ക് പോസ്റ്റലൂടെ ആരോപിക്കുന്നത്.

വെറും മുപ്പത് രൂപ ഫീസ്

വെറും മുപ്പത് രൂപ ഫീസ്

വെറും മുപ്പത് രൂപ മാത്രം ഫീസ് വാങ്ങി ആതുര സേവനം നടത്തുന്ന വ്യക്തിയാണ് ഡോ. പിവി നാരായണന്‍. മികച്ച ആതുര സേവനത്തിന് നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ അംഗീകരിച്ച വ്യക്തിയാണ് ഡോക്ടറെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

എങ്ങിനെ പീഡിപ്പിക്കും

എങ്ങിനെ പീഡിപ്പിക്കും

റോഡ് സൈഡിലുള്ള സ്വന്തം വീട്ടില്‍ രോഗികളെ വളരെ വേഗത്തില്‍ പരിശോധിച്ച് അയക്കുന്ന വ്യക്തിയാണ് ഡോക്ടര്‍. അന്‍പതിലധികം ആളുകള്‍ മുറിക്കകത്ത് പോലും വരി നില്‍ക്കുമ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ബിസിനസ്സ് ലോബി

ബിസിനസ്സ് ലോബി

ഡോ. പിവി നാരായണന്‍ വെറും മുപ്പത് രൂപ മാത്രം ഫീസ് വാങ്ങി രോഗികളെ പരിശോധിക്കുമ്പോള്‍ പ്രദേശത്തിന്റെ ഏതാണ്ട് നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റൊരു സ്വകാര്യ പോളി കഌനിക്കുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ബിസിനസ്സ് ഒന്നും കിട്ടില്ല. അതുകൊണ്ട് തന്നെ ആതുര സേവനം ബിസിനസ്സാക്കിയവര്‍ അദ്ദേഹത്തെ കുടുക്കിയതാണെന്ന് പോസ്റ്റില്‍ പറയുന്നു.

നാടിന് ആവശ്യം

നാടിന് ആവശ്യം

ആതുര സേവനം വെറും ബിസിനസ്സ് ആയിക്കഴിഞ്ഞ ഈ കാലഘട്ടത്തില്‍ പിവി നാരായണനെ പോലുള്ള ഡോക്ടര്‍മാര്‍ തീര്‍ച്ചയായും നമ്മുടെ നാടിന് ആവശ്യമാണെന്ന് പറഞ്ഞാണ് അയല്‍വാസിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
Was the case against Dr. PV Narayanan a framed one?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X