കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വറ്റിയ കിണറുകളില്‍ ജലനിരപ്പുയര്‍ന്നു!അത്ഭുതത്തോടെ നാട്ടുകാര്‍,പെരിങ്ങാവില്‍ സംഭവിക്കുന്നത്?

ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ഈ വെള്ളം കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെ മലപ്പുറം ചെറുകാവ് പഞ്ചായത്തില്‍ കിണറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. അല്‍പം പോലും മഴ പെയ്യാത്ത സമയത്തും കിണറുകളില്‍ ജലനിരപ്പുയരുന്നതിന്റെ കാരണം ആര്‍ക്കും പിടികിട്ടുന്നുമില്ല. കിണറുകള്‍ക്ക് പുറമേ സമീപത്തെ കുളത്തിലും വെള്ളത്തിന്റെ അളവ് ദിനംപ്രതി വര്‍ദ്ധിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

കൊണ്ടോട്ടിക്കടുത്ത് ചെറുകാവ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പെരിങ്ങാവ് അങ്ങാടിക്ക് സമീപത്തെ കിണറുകളിലും കുളത്തിലുമാണ് അത്ഭുത പ്രതിഭാസം കാണുന്നത്. ശനിയാഴ്ച രാവിലെയോടെയാണ് കിണറുകളിലെ മാറ്റം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. വേനലില്‍ വറ്റിവരണ്ടതിനാല്‍ ആരും ഉപയോഗിക്കാതിരുന്ന കിണറുകളിലാണ് പെട്ടെന്ന് ജലനിരപ്പുയര്‍ന്നിരിക്കുന്നത്.

എട്ട് കിണറുകളിലും കുളത്തിലും...

എട്ട് കിണറുകളിലും കുളത്തിലും...

പെരിങ്ങാവ് അങ്ങാടിക്ക് സമീപത്തെ എട്ടോളം കിണറുകളിലും കുളത്തിലുമാണ് പെട്ടെന്ന് ജലനിരപ്പുയര്‍ന്നിരിക്കുന്നത്. ഒരു വാഴത്തോപ്പിലും ഉറവ പൊട്ടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെയാണ് കിണറുകളിലെ മാറ്റം നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ ജലനിരപ്പുയര്‍ന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

ഒരു കിണര്‍ പെട്ടെന്ന് വറ്റുകയും ചെയ്തു...

ഒരു കിണര്‍ പെട്ടെന്ന് വറ്റുകയും ചെയ്തു...

പ്രദേശത്തെ എല്ലാ കിണറുകളിലും ജലനിരപ്പുയര്‍ന്നിട്ടില്ല,അടുത്തടുത്ത് വീടുകളുണ്ടെങ്കിലും ചില വീടുകളിലെ കിണറുകളില്‍ മാത്രമാണ് വെള്ളം കൂടുന്നത്. എന്നാല്‍ ഒരു വീട്ടിലെ കിണര്‍ പെട്ടെന്ന് വറ്റുകയും ചെയ്തത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരണ്ട് കിടന്നിരുന്ന വാഴത്തോപ്പില്‍ ഉറവ പൊട്ടിയതും, കുളത്തില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞതും ജനങ്ങളില്‍ അത്ഭുതവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്.

ജനങ്ങളെല്ലാം പെരിങ്ങാവിലേക്ക്...

ജനങ്ങളെല്ലാം പെരിങ്ങാവിലേക്ക്...

കിണറുകളിലെ വെള്ളത്തിന് പ്രത്യേകിച്ച് ദുര്‍ഗന്ധമോ നിറവ്യത്യാസമോ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ഈ വെള്ളം കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ഈ അത്ഭുത പ്രതിഭാസം കാണാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ധാരാളം പേരാണ് ദിവസവും പെരിങ്ങാവിലെത്തുന്നത്.

പരിശോധന നടത്തും...

പരിശോധന നടത്തും...

കിണറുകളില്‍ ജലനിരപ്പുയരുന്നതിനെ സംബന്ധിച്ച് നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചിരുന്നു. വേനലില്‍ ജലനിരപ്പുയരുന്നത് അപൂര്‍വ്വ സംഭവമാണെന്നാണ് കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍ വിലയിരുത്തിയത്. അടുത്ത ദിവസം തന്നെ ശാസത്രജ്ഞര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. കടുത്ത വേനലില്‍ ഒരു ചാറ്റല്‍ മഴ പോലും പെയ്യാത്ത സമയത്ത് വെള്ളം കൂടുന്നത് അനുഗ്രഹമായി കരുതുകയാണ് പ്രദേശവാസികള്‍.

English summary
Water level increases in wells.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X