കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യത്തീംഖാനയില്‍ സംഭവിച്ചതെന്ത്? മകള്‍ തിരിച്ചു പോകാന്‍ മടിച്ചിരുന്നു!!വെളിപ്പെടുത്തലുമായി അമ്മ!!

2016 ജനുവരി 2നാണ് യത്തീംഖാനയിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് പെണ്‍കുട്ടി വീണ് മരിച്ചത്. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ കൂട്ടുകാരിയായിരുന്ന സജ്‌നയാണ് മരിച്ചത്.

  • By Gowthamy
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ വയനാട് യത്തീംഖാനയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി സംശയം. ഒരുവര്‍ഷം മുമ്പ് യത്തീംഖാനയിലെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016 ജനുവരി 2നാണ് യത്തീംഖാനയിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് പെണ്‍കുട്ടി വീണ് മരിച്ചത്. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ കൂട്ടുകാരിയായിരുന്ന സജ്‌നയാണ് മരിച്ചത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം പുറത്തുവന്നതോടെയാണ് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സജ്‌നയുടെ അമ്മ എത്തിയത്. സംഭവത്തില്‍ ആരെയോ രക്ഷിക്കാനായി പോലീസ് ആസൂത്രിത നീക്കം നടത്തുകയാണെന്നാണ് ആരോപണം.

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

കൂട്ടബലാത്സംഗത്തിനിരയായ യത്തീംഖാനയിലെ പെണ്‍കുട്ടികളുടെ സൃഹൃത്തായിരുന്നു മരിച്ച സജ്‌ന. യത്തീംഖാനയിലെ രണ്ട് നില കെട്ടിടത്തിനു മുകളില്‍ നിന്നുവീണു മരിച്ചു എന്നാണ് മാതാവിനെ അറിയിച്ചിരുന്നത്. 2016 ജനുവരി രണ്ടിനായിരുന്നു സംഭവം.

 തെളിവ് കൊണ്ടുവരാന്‍ പറഞ്ഞു

തെളിവ് കൊണ്ടുവരാന്‍ പറഞ്ഞു

അപകട മരണമായിരുന്നിട്ടും പോലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. സംഭവത്തെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ തെളിവ് കൊണ്ടുവരാന്‍ പെണ്‍കുട്ടിയുടെ മാതാവിനോട് പോലീസ് പറഞ്ഞു.

 അമ്മ പറയുന്നത്

അമ്മ പറയുന്നത്

മരിക്കുന്നതിന് മുമ്പ് വീട്ടില്‍ വന്നപ്പോള്‍ പെണ്‍കുട്ടിയില്‍ ഉന്മേഷക്കുറവ് കണ്ടിരുന്നുവെന്നും പെണ്‍കുട്ടി എപ്പോഴും കിടക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. മകള്‍ എന്തിനെയോ ഭയപ്പെടുന്നതായി തോന്നിയിരുന്നുവെന്നും അമ്മ പറയുന്നു.

 ചോദിച്ചിട്ടും പറഞ്ഞില്ല

ചോദിച്ചിട്ടും പറഞ്ഞില്ല

പെണ്‍കുട്ടിക്ക് യത്തീംഖാനയിലേക്ക് തിരിച്ചുപോകാന്‍ താത്പര്യമില്ലാതിരുന്നതായി അമ്മ പറയുന്നു. വീട്ടില്‍ നില്‍ക്കട്ടെയെന്ന് മകള്‍ ചോദിച്ചിരുന്നതായും അമ്മ. എന്നാല്‍ പല തവണ ചോദിച്ചിട്ടും മകള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെന്നും അമ്മ വ്യക്തമാക്കുന്നു.

 തിടുക്കം കാട്ടി

തിടുക്കം കാട്ടി

മകളുടെ മൃതദേഹം തന്നെ മാത്രം കാണിച്ചുവെന്നും ബന്ധുക്കളെ കാണിച്ചില്ലെന്നും ഇവര്‍ പറയുന്നു. കൂടാതെ മൃതദേഹം സംസ്‌കരിക്കുന്നതിന് യത്തീംഖാന അധികൃതര്‍ തിടുക്കം കാട്ടിയതായും അമ്മ പറയുന്നു. ഇതൊക്കെ സംശയം ഉണ്ടാക്കിയെന്നാണ് ഇവര്‍ പറയുന്നത്.

 നീതി നിഷേധിക്കുന്നു

നീതി നിഷേധിക്കുന്നു

മകളുടെ മരണവുമായി ബന്ധപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. മകള്‍ക്ക് നീതി ലഭിക്കണമെന്നും അമ്മ പറയുന്നു.

English summary
wayanad orphanage gir's death mother against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X