കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാര്‍ ബിജെപിയിലേക്കോ... വന്നാല്‍ പൂമാല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യൂഡിഎഫിന്റെ പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെബി ഗണേഷ് കുമാര്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഗണേഷ് കുമാര്‍ വന്നാല്‍ പൂമാലയിട്ട് സ്വീകരിക്കും എന്ന് ബിജെപി നേതാവ് സികെ പത്മനാഭന്റെ പ്രസ്താവന കൂടി പുറത്ത് വന്നതോടെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ രംഗത്ത് വന്നായിരുന്നു ഗണേഷിന്റെ തുടക്കം. പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കാരായ മൂന്ന് ഉദ്യോഗസ്ഥരുടെ പേര് ഗണേഷ് നിയമസഭയില്‍ വെളിപ്പെടുത്തി. ഒരു മന്ത്രിക്കെതിരേയും തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് ഗണേഷ് പറഞ്ഞു. പിന്നീട് വൈകാരികമായ പ്രകടനമായിരുന്നു സഭയില്‍ ഗണേഷിന്റെ വകയായി ഉണ്ടായത്.

Hanesh Kumar

ഈ സംഭവം യുഡിഎഫില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. ഗണേഷിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കണം എന്ന് പോലും ഒരു ഘട്ടത്തില്‍ ആവശ്യമുയര്‍ന്നു. പിന്നീടാണ് പാര്‍ലമെന്ററി സമിതിയില്‍ നിന്ന് നീക്കിയത്.

മന്ത്രിസ്ഥാനം തിരികെ ലഭിക്കില്ലെന്ന് ഗണേഷിന് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അഴിമതി ആരോപണത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിലും ഇടതുമുന്നണിയിലേക്ക് ചേക്കാറാനും ബുദ്ധിമുട്ടുണ്ട്. ഈ സഹചര്യത്തിലാണ് ബിജെപി എന്ന സാധ്യത പരിശോധിക്കുന്നത് എന്നാണ് സൂചനകള്‍.

CK Padmanabhan

സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ബിജെപി നേതാവുമായി ഗണേഷ് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഒരു പക്ഷേ ഗണേഷിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഗണേഷിനെ പോലെ ഒരാള്‍ കൂടെയുണ്ടെങ്കില്‍ അക്കാര്യം എളുപ്പമാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റേയും വിലയിരുത്തല്‍.

English summary
We will welcome KB Ganesh Kumar with flowers, says BJP leader CK Padmanabhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X