കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷിനെ തോണ്ടിയപ്പോള്‍ പണികിട്ടിയത് 'യൂത്തുകാര്‍ക്ക്‌'... 'രാഹുല്‍ ഗാന്ധി ക്ലബ്ബിന്' മറുപടിയില്ലേ

Google Oneindia Malayalam News

കൊല്ലം: കൊല്ലം എംഎല്‍എ ആയ മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... എംഎല്‍എയ്ക്ക് ഒരു പണി കൊടുക്കണം! കാരണം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കൊല്ലത്തുണ്ടായ പ്രശ്‌നങ്ങളിലൊന്നും എംഎല്‍എയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലത്രെ.

Read Also: ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും... പിന്നെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും!Read Also: ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും... പിന്നെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും!

എന്തായാലും 'കാണ്‍മാനില്ല' പരാതി വലിയ വാര്‍ത്തയായി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ആയി. പക്ഷേ, സിനിമയില്‍ കോമഡിയ്ക്ക് ഒരു കുറവും വരുത്താത്ത മുകേഷ് അതുകൊണ്ടൊന്നും തളര്‍ന്നില്ല. മാത്രമല്ല, യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് ഉഗ്രന്‍ പണി കൊടുക്കുകയും ചെയ്തു!

താന്‍ കൊല്ലത്ത് നിന്ന് പോയത് രാഗുല്‍ ഗാന്ധിയുടെ ക്ലബ്ബില്‍ അംഗത്വമെടുക്കാനാണെന്നായിരുന്നു മുകേഷ് പറഞ്ഞത്. സത്യത്തില്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ എവിടെയാണ്?

മുകേഷിനെ കാണാനില്ല

മുകേഷിനെ കാണാനില്ല

സിനിമ താരവും കൊല്ലം എംഎല്‍എയും ആയ മുകേഷിനെ കാണാനില്ലെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു സുനില്‍ ആയിരുന്നു പോലീസില്‍ പരാതി നല്‍കിയത്.

മുകേഷിന്റെ 'മറുപണി'

മുകേഷിന്റെ 'മറുപണി'

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ ഒരു പണി കൊടുത്തപ്പോള്‍ ഒരു ഉഗ്രന്‍ 'മറുപണി' ആണ് മുകേഷ് തിരിച്ചുകൊടുത്തത്. അവര്‍ക്ക് പ്രതിരോധിയ്ക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള ഒരു 'പണി'!!!

രാഹുലിന്റെ ക്ലബ്ബില്‍

രാഹുലിന്റെ ക്ലബ്ബില്‍

രാഹുല്‍ ഗാന്ധിയുടെ ക്ലബ്ബില്‍ അംഗത്വം എടുക്കാന്‍ വേണ്ടിയാണ് കൊല്ലത്ത് നിന്ന് പോയത് എന്നായിരുന്നു മുകേഷിന്റെ മറുപടി.

രാഹുല്‍ ഗാന്ധി എവിടെ?

രാഹുല്‍ ഗാന്ധി എവിടെ?

രാഹുല്‍ ഗാന്ധിയുടെ അജ്ഞാത വാസങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ സ്ഥിരം ചര്‍ച്ചയാണ്. രഹുല്‍ ഗാന്ധിയെ കണ്ടെത്തിത്തന്നാല്‍ ഒരു ലക്ഷം രൂപ ഇനാം വരെ ഒരു വിഎച്ച്പി നേതാവ് പ്രഖ്യാപിച്ചിരുന്നു!

അംഗത്വം കിട്ടാന്‍...

അംഗത്വം കിട്ടാന്‍...

യൂത്ത് കോണ്‍ഗ്രസ്സുകാരെ പ്രതിരോധത്തിലാക്കാന്‍ വേണ്ടി തന്നെയാണ് മുകേഷ് ഇത്തരം ഒരു മറുപടി കൊടുത്തത്.

നാല് മാസമെങ്കിലും

നാല് മാസമെങ്കിലും

വീട്ടില്‍ പറയാതെ ഒരു നാല് മാസമെങ്കിലും വിദേശത്ത് പോയാലേ അംഗത്വം തരൂ എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി മടക്കി അയച്ചു എന്നാണ് മുകേഷ് പരിഹസിച്ചത്.

 രാജിവയ്ക്കില്ല

രാജിവയ്ക്കില്ല

എന്തായാലും ഈ പ്രശ്‌നത്തില്‍ താന്‍ രാജി വയ്ക്കില്ല. അത് മറ്റൊന്നും കൊണ്ടല്ല, തിരഞ്ഞെടുപ്പ് വന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടി യുഡിഎഫുകാര്‍ കൂട്ട അടി നടത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയെന്ന് വീണ്ടും പരിഹാസം.

തമാശയെങ്കില്‍ തമാശ

തമാശയെങ്കില്‍ തമാശ

പോലീസില്‍ പരാതി കൊടുത്ത സംഭവം ഒരു തമാശയായിട്ട് മാത്രമേ താന്‍ കാണുന്നുള്ളു. അപ്പോള്‍ താന്‍ പറയുന്ന തമാശ യൂത്ത് കോണ്‍ഗ്രസ്സുകാരും കേള്‍ക്കേണ്ടിവരും എന്ന മുന്നറിയിപ്പും!

കൊല്ലത്തുണ്ടായിരുന്നു

കൊല്ലത്തുണ്ടായിരുന്നു

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പരാതി കൊടുത്ത ദിവസവും മുഖ്യമന്ത്രി എത്തിയ ദിവസവും എല്ലാം താന്‍ കൊല്ലത്തുണ്ടായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.

കലാകാരന്‍ കൂടിയാണ്

കലാകാരന്‍ കൂടിയാണ്

താന്‍ രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഒരു കലാകാരന്‍ കൂടിയാണ്. നാലഞ്ച് ദിവസമല്ലേ സ്ഥലത്ത് ഉണ്ടാകാതിരുന്നുള്ളൂ എന്നും മുകേഷ് പറയുന്നു.

പാര്‍ട്ടി ഓഫീസില്‍

പാര്‍ട്ടി ഓഫീസില്‍

കൊല്ലത്തെ പാര്‍ട്ടി ഓഫീസില്‍ തിരക്കിയാല്‍ താന്‍ എവിടയാണ് ഉള്ളത് എന്നറിയാം. ഓഫീസില്‍ പറഞ്ഞിട്ടേ എവിടേയ്‌ക്കെങ്കിലും പോകാറുള്ളൂ എന്നും മുകേഷ് വ്യക്തമാക്കി.

പരാതിയില്‍ പരാതി?

പരാതിയില്‍ പരാതി?

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നല്‍കിയ പരാതി പോലീസ് ഫയലില്‍ സ്വീകരിച്ചിരുന്നു. റസീറ്റും നല്‍കി. ഇക്കാര്യത്തില്‍ പോലീസിന്റെ നടപടിയില്‍ എന്തെങ്കിലും പാളിച്ചയുണ്ടോ എന്ന കാര്യം പാര്‍ട്ടി പരിശോധിയ്ക്കും എന്നാണ് മുകേഷ് പറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ്

പരാതി കൊടുത്തു കുടുങ്ങിയ അവസ്ഥയിലാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍. രാഹുല്‍ ഗാന്ധിയുടെ കാര്യം ചോദിച്ചാല്‍ അവര്‍ക്കും ഉത്തരം മുട്ടും.

English summary
Went to join Rahul's Club!!! Mukesh's reply to Youth Congress' missing complaint. I am an artist too, mukesh request to the Youth Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X