കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിപ്പനി എന്ത്... എങ്ങനെ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പക്ഷിപ്പനി ഗൗരവമേറിയതെന്നാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. മുമ്പ് ചൈനയിലേയും വിയറ്റ്‌നാമിലേയും പക്ഷിപ്പനി വാര്‍ത്തകള്‍ കേട്ടിട്ടുളളവര്‍ക്ക് ഈ വാര്‍ത്ത കടുത്ത ഭീതി തന്നെയാണ് ഉണ്ടാക്കുക.

എന്നാല്‍ അത്രക്ക് ഭയക്കേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ചില മുന്‍കരുതലുകള്‍ എടുക്കണം. ജാഗ്രത പാലിക്കണം. അത്ര മാത്രം.

എന്താണ് പക്ഷിപ്പനി, അതെങ്ങനെ ഇവിടെ എത്തിയിട്ടുണ്ടാകാം, അത് എങ്ങനെയെല്ലാം നമ്മെ ബാധിക്കും.... ഒന്ന് പരിശോധിക്കാം.

പക്ഷിപ്പനി

പക്ഷിപ്പനി

ഏതെങ്കിലും ദേശാടനപ്പക്ഷിയിലൂടെ ആയിരിക്കാം രോഗം കേരളത്തില്‍ എത്തിയത്.

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ

ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്ന വൈറസാണ് രോഗം ഉണ്ടാക്കുന്നത്.പെട്ടെന്ന് പടര്‍ന്ന് പിടിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

മനുഷ്യരിലേക്ക്

മനുഷ്യരിലേക്ക്

ചൈനയിലെ ഹോങ്കോങിലാണ് പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക് ബാധിച്ചത്. 1997 ല്‍ ആയിരുന്നു ഇത്.

രോഗ ലക്ഷണങ്ങള്‍

രോഗ ലക്ഷണങ്ങള്‍

സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങളാണ് പക്ഷിപ്പനിയിലും പ്രകടമാവുക. തലവേദനയും ശരീര വേദനയും ഉണ്ടാകും. ചുമ, കഫക്കെട്ട്, മൂക്കൊലിപ്പ് എന്നിവയും ഉണ്ടാകും. ചിലര്‍ക്ക് ശ്വാസം മുട്ടലും അനുഭവപ്പെടും.

അത്ര ഭയക്കണോ

അത്ര ഭയക്കണോ

സാധാരണ ഗതിയില്‍ അത്രത്തോളം ഭയക്കേണ്ടതല്ല മനുഷ്യരിലേക്ക് പരക്കുന്ന പക്ഷിപ്പനി. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും പ്രതിരോധ ശേഷ കുറഞ്ഞവര്‍ക്കും രോഗം മരണകാരണമായേക്കും.

പാചകം ചെയ്താല്‍

പാചകം ചെയ്താല്‍

രോഗം ബാധിച്ച പക്ഷിയുടെ മാംസമോ മുട്ടയോ പാചകം ചെയ്ത് കഴിച്ചാല്‍ രോഗം പകരില്ല. പക്ഷേ നന്നായി പാചകം ചെയ്യണം എന്ന് മാത്രം.

എങ്ങനെ പകരും?

എങ്ങനെ പകരും?

വായുവിലൂടേയും വെള്ളത്തിലൂടേയും ആണ് രോഗം പകരുന്നത്. പക്ഷികളുടെ ശരീര സ്രവങ്ങളിലൂടെയാണ് മനുഷ്യരിലേക്ക് പകരുക.

മറ്റ് മൃഗങ്ങളിലേക്ക്

മറ്റ് മൃഗങ്ങളിലേക്ക്

പക്ഷിപ്പനി പന്നികളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എങ്ങനെ പ്രതിരോധിക്കാം

എങ്ങനെ പ്രതിരോധിക്കാം

പക്ഷികളുമായി അടുത്തിടപെഴകുമ്പോള്‍ കൈയ്യുറകളും കാലുറകളും ധരിക്കുക. പക്ഷികളുടെ സ്രവങ്ങളുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

എങ്ങനെ നിയന്ത്രിക്കാം

എങ്ങനെ നിയന്ത്രിക്കാം

ഒരു പ്രദേശത്ത് പക്ഷിപ്പനി കണ്ടെത്തിയാല്‍, ആ പ്രദേശത്തെ മുഴുവന്‍ പക്ഷികളേയും കൊന്ന് ചുട്ടെരിക്കുക എന്നതാണ് രോഗം പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ചെയ്യാവുന്ന കാര്യം.

പ്രതിരോധ മരുന്ന്

പ്രതിരോധ മരുന്ന്

ഒസള്‍ട്ടാമിരവിര്‍ ഗുളികകളാണ് മനുഷ്യനുള്ള പ്രതിരോധ മരുന്ന്.

English summary
What is bird Flu, how it spreads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X